മു​ള​യ​രിപ്പാ​യ​സ​വു​മാ​യി ഔ​സേ​പ്പ​ച്ച​ന്‍
Wednesday, September 18, 2024 11:36 PM IST
പാ​ലാ: വ്യ​ത്യ​സ്ത​മാ​യ മു​ള​യ​രിപ്പാ​യ​സം ത​യാ​റാ​ക്കി ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ക​യാ​ണ് ഭ​ര​ണ​ങ്ങാ​നം അ​മ്പാ​റനി​ര​പ്പേ​ല്‍ സ്വ​ദേ​ശി ഔ​സേ​പ്പ​ച്ച​ന്‍ കാ​ഞ്ഞി​ര​ക്കാ​ട്ട്. ത​ലേ​ദി​വ​സം വെ​ള്ള​ത്തി​ലി​ട്ട് കു​തി​ര്‍​ത്ത മു​ള​യ​രി ഉ​പ​യോ​ഗി​ച്ചാ​ണ് പാ​യ​സം ഉ​ണ്ടാ​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ മു​ള​യ​രി വ​യ​നാ​ട്ടിൽനി​ന്നു​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന പാ​യ​സം നി​ര്‍​മാ​ണം പ​ത്തു​മ​ണി​യോ​ടെ​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

പാ​ലാ - ഭ​ര​ണ​ങ്ങാ​നം റോ​ഡി​ല്‍ ഇ​ട​പ്പാ​ടി​ക്ക് സ​മീ​പ​മാ​ണ് ഈ ​വ്യ​ത്യ​സ്ത​മാ​യ പാ​യ​സ​ക്ക​ട. ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍ ഒ​രു​ത​വ​ണ ഈ ​പാ​യ​സം കു​ടി​ച്ചാ​ല്‍ വീ​ണ്ടും എ​ത്താ​ന്‍ തോ​ന്നും. മൂ​ന്ന് വ​ര്‍​ഷ​മാ​യി മു​ട​ക്ക​മി​ല്ലാ​തെ ഈ ​പാ​യ​സ​ക്ക​ട പ്ര​വ​ര്‍​ത്തി​ക്കു​ന്നു.


ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍​ക്ക് ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ ഔ​ഷ​ധ​മാ​ണ് മു​ള​യ​രി. ഒ​രു ലി​റ്റ​റി​ന് 300 രൂ​പ നി​ര​ക്കി​ലാ​ണ് പാ​യ​സം വി​ല്‍​ക്കു​ന്ന​ത്. പാ​യ​സ​ത്തി​നൊ​പ്പം നാ​ട​ന്‍ കു​ടം​പു​ളി, കാ​ട്ടു​തേ​ന്‍, പു​ല്‍ത്തൈ​ലം, പാ​യ​സ​ത്തി​നാ​വ​ശ്യ​മാ​യ മു​ള​യ​രി എ​ന്നി​വ​യും ഇ​വി​ടെ ല​ഭ്യ​മാ​ണ്.