കാ​വാ​ലം സ്റ്റേ​ ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാരം​ഭി​ക്കു​ന്നു
Wednesday, September 18, 2024 7:05 AM IST
മ​ങ്കൊ​മ്പ്: കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളെ​ത്തു​ട​ർ​ന്നു നി​ല​ച്ചു​പോ​യ കാ​വാ​ല​ത്തുനി​ന്നു കോ​ട്ട​യ​ത്തി​നും ച​ങ്ങ​നാ​ശേ​രി​ക്കു​മു​ള്ള കെ​എ​സ്ആ​ർ​ടി​സി സ്റ്റേ സ​ർ​വീ​സു​ക​ൾ ഇ​ന്നുമു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. കാ​വാ​ലം ബ​സ് സ്റ്റാ​ൻ ഡിൽനി​ന്നു പു​റ​പ്പെ​ട്ടി​രു​ന്ന കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്, റ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ഴി​യു​ള്ള ച​ങ്ങ​നാ​ശേ​രി സ​ർ​വീ​സു​ക​ളാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി​ക്കു പു​ല​ർ​ച്ചെ 5.10നും ​കോ​ട്ട​യ​ത്തി​നു​ള്ള ബ​സ് 5.30 നു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ പു​ല​ർ​ച്ചെ 5.10 മു​ത​ൽ കോ​ട്ട​യ​ത്തി​നും ച​ങ്ങ​നാ​ശേ​രി​ക്കു​മാ​യി ര​ണ്ടു​വീ​തം സ്‌​റ്റേ സ​ർ​വീ​സു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഏ​റെ ലാ​ഭ​ക​ര​മാ​യി​രു​ന്ന സ​ർ​വീ​സു​ക​ൾ കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് നി​ല​ച്ച​ത്.

എ​ന്നാ​ൽ, നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങി​യി​ട്ടും സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ല്ല. സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ധ്യ​മ​വാ​ർ​ത്ത​ക​ളും ഗ​താ​ഗ​തമ​ന്ത്രി​ക്ക​ട​ക്കം നി​ര​വ​ധി പ​രാ​തി​ക​ളും ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ർ ചു​മ​ത​ല​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് ജ​ന​കീ​യ പ്ര​തി​രോ​ധസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​നു​കൂ​ല ന​ട​പ​ടി​യാ​യ​ത്. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​ർ​ക്ക് രാ​ത്രി താ​മ​സ​ത്തി​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ വീ​ണ്ടും വൈ​കി.


ഒ​ടു​വി​ൽ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ടം വൃ​ത്തി​യാ​ക്കി, ജീ​വ​ന​ക്കാ​ർ​ക്കു​ള്ള കി​ട​ക്ക​ക​ള​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യ​തോ​ടെ​യാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ വ​ഴി തെ​ളി​ഞ്ഞ​ത്. സ്റ്റേ ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി.​ജെ.​ജോ​ഷി​യും സ​ർ​വീ​സി​ന്‍റെ റെ​ഡ് ഫ്‌​ളാ​ഗ് ഓ​ഫ് ക​ർ​മം കോ​ട്ട​യം ആ​ർ​ടി​ഒ പി.​ അ​നി​ൽ​കു​മാ​റും നി​ർ​വ​ഹി​ക്കും.

പ്ര​തി​രോ​ധ സ​മി​തി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ലാ​ലി​ച്ച​ൻ പ​ള്ളി​വാ​തു​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സീ​തി ലാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കാ​വാ​ലം സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി വി​കാ​രി ഫാ.​ ജോ​സ​ഫ് പു​തു​വീ​ട്ടി​ൽ, എ​ൻ​എ​സ്എ​സ് പ്ര​തി​നി​ധി പി.​ ഉ​ദ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. എ​ന്നാ​ൽ, സ്റ്റേ ​സ​ർ​വീ​സി​നൊ​പ്പം കാ​വാ​ലം-ത​ട്ടാ​ശേ​രി ക​ട​വി​ലെ ജ​ങ്കാ​ർ, ക​ട​ത്തു​വ​ള്ള​ങ്ങ​ളു​ടെ സ​മ​യ​വും നീ​ട്ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.