സ​ന്ധ്യ​യാ​യാ​ല്‍ സ്റ്റാ​ന്‍ഡ് ബഹിഷ്കരിച്ച് കെ​എ​സ്ആ​ര്‍ടി​സി ബ​സു​ക​ള്‍ : ചങ്ങനാശേരിയിൽ യാ​ത്ര​ക്കാരുടെ നെട്ടോട്ടം
Wednesday, September 18, 2024 7:05 AM IST
ച​ങ്ങ​നാ​ശേ​രി: സ​ന്ധ്യ​യാ​യാ​ല്‍ കെ​എ​സ്ആ​ര്‍ടി​സി ബ​സു​ക​ള്‍ ച​ങ്ങ​നാ​ശേ​രി ബ​സ് സ്റ്റാ​ന്‍ഡി​ല്‍ ക​യ​റി​ല്ല, യാ​ത്ര​ക്കാ​ര്‍ നെട്ടോട്ടത്തിൽ. ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട അ​ധി​കൃ​ത​രാ​ക​ട്ടെ മൗ​ന​ത്തി​ല്‍.
രാ​ത്രി ഏ​ഴു ക​ഴി​യു​ന്ന​തോ​ടെ തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്നു കോ​ട്ട​യ​ത്തേ​ക്കും തി​രി​കെ തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന ബ​സു​ക​ള്‍ ബ​സ് സ്റ്റാ​ന്‍ഡി​നു മു​മ്പി​ല്‍ നി​ര്‍ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​
യും ഇ​റ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

വി​ഷ​യം വ​കു​പ്പ് മ​ന്ത്രി​യു​ടെ​യും കെ​എ​സ്ആ​ര്‍ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ​യും ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്ന​ത്.

ബ​സു​ക​ള്‍ സ്റ്റാ​ന്‍ഡി​നു​ള്ളി​ലാ​ണോ റോ​ഡി​ലാ​ണോ നി​ര്‍ത്തു​ന്ന​തെ​ന്ന സം​ശ​യം യാ​ത്ര​ക്കാ​രി​ലു​ണ്ട്. ഇ​തു​മൂ​ലം ചി​ല യാ​ത്ര​ക്കാ​ര്‍ സ്റ്റാ​ന്‍ഡി​നു​ള്ളി​ല്‍നി​ന്നു റോ​ഡി​ലേ​ക്കും ചി​ല​ർ റോ​ഡി​ല്‍നി​ന്നു സ്റ്റാ​ന്‍ഡി​നു​ള്ളി​ലേ​ക്കും ഓ​ടു​ന്ന കാ​ഴ്ച നി​ത്യ​സം​ഭ​വ​മാ​ണ്.


8.30 വ​രെ​യെ​ങ്കി​ലും ബ​സു​ക​ള്‍ സ്റ്റാ​ന്‍ഡി​നു​ള്ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​ര്‍ന്നി​രി​ക്കു​ന്ന​ത്. ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച് രാ​ഷ്‌​ട്രീ​യ സം​ഘ​ട​ന​ക​ള്‍ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.

അ​തേ​സ​മ​യം, ട്രി​പ്പ് ക​ഴി​ഞ്ഞെ​ത്തു​ന്ന ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്കു ചെ​യ്യു​ന്ന​തി​നാ​ൽ ഇ​ട​മി​ല്ലാ​ത്ത​താ​ണ്ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​ത്ത​തി​നു പി​ന്നി​ലെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രു​ടെ വാ​ദം.