നെ​ഹ്‌​റു​ ട്രോ​ഫി: പരിശീലനത്തിന് സിബിസി ഇറ​ങ്ങു​ന്നു
Wednesday, September 18, 2024 7:05 AM IST
ച​ങ്ങ​നാ​ശേ​രി: 28ന് ​പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ ന​ട​ക്കു​ന്ന നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​ക്ക് മുന്നോടിയാ യി ച​ങ്ങ​നാ​ശേ​രി​യി​ല്‍ വീ​ണ്ടും ആ​ര​വ​ങ്ങ​ള്‍ ഉ​യ​രു​ന്നു.

ച​ങ്ങ​നാ​ശേ​രി ബോ​ട്ട് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തു​ഴ​ച്ചി​ല്‍ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത​യാ​ഴ്ച കി​ട​ങ്ങ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി പാ​രി​ഷ്ഹാ​ളി​ല്‍ ക്യാ​മ്പി​നു തു​ട​ക്കം കു​റി​ക്കും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റോ​ളം തു​ഴ​ച്ചി​ല്‍കാ​രും അ​ഞ്ച് പ​ങ്കാ​യ​ക്കാ​രും എ​ട്ടു നി​ല​ക്കാ​രു​മാ​ണ് പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. പ​രി​ശീ​ല​നം നേ​ടു​ന്ന​തും മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങു​ന്ന​തും ആ​യാ​പ​റ​മ്പ് വ​ലി​യ ദി​വാ​ന്‍ജി ചു​ണ്ട​ന്‍ വ​ള്ള​ത്തി​ലാ​ണ്.


നേ​ര​ത്തെ ഓ​ഗ​സ്റ്റ് പ​ത്തി​ന് നി​ശ്ച​യി​ച്ചി​രു​ന്ന നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി വ​യ​നാ​ട് ദു​ര​ന്ത​ത്തെ തു​ട​ര്‍ന്നു മാ​റ്റി​വ​ച്ചി​രു​ന്നു. അ​ന്ന് ആ​റ് ദി​വ​സം ച​ങ്ങ​നാ​ശേ​രി ബോ​ട്ട് ക്ല​ബ് പ​രി​ശീ​ല​നം നേ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം മീ​ഡി​യ വി​ല്ലേ​ജി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് പ​രി​ശീ​ല​ന തു​ഴ​ച്ചി​ല്‍ വീ​ണ്ടും ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

19 ചു​ണ്ട​ന്‍വ​ള്ള​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ 72 വ​ള്ള​ങ്ങ​ള്‍ നെ​ഹ്‌​റു ട്രോ​ഫി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.