വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ന്മ​യു​ടെ വ​ക്താ​ക്ക​ളാ​യി വ​ള​ര​ണം: മോ​ണ്‍. പോ​ള്‍ പ​ള്ള​ത്ത്
Tuesday, September 17, 2024 11:27 PM IST
ഏ​ഴാ​ച്ചേ​രി: സ​മൂ​ഹ​ത്തി​ന് ന​ന്മ പ​ക​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളും കു​ടും​ബ​ങ്ങ​ളും കൂ​ട്ടാ​യ്മ​ക​ളും വ​ള​ര്‍​ന്നു വ​രേ​ണ്ട​ത് ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് മോ​ണ്‍. പോ​ള്‍ പ​ള്ള​ത്ത്. എ​കെ​സി​സി ഏ​ഴാ​ച്ചേ​രി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 10, 12 ക്ലാ​സു​ക​ളി​ലും മ​റ്റു മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ലും ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ​ശ്വ​ര​ചി​ന്ത​യും സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ണ​യു​മാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​നോ​യി പ​ള്ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അജോ തു​ണു​ങ്ക​ല്‍, എ​സ്എ​ച്ച് കോ​ണ്‍​വ​ന്‍റ് മ​ദ​ര്‍ സി​സ്റ്റ​ര്‍ ലി​ന​റ്റ്, ബി​ജു അ​ഗ​സ്റ്റി​ന്‍ ചെ​മ്പ​ങ്ക​ര​യി​ല്‍, ജോ​മി​ഷ് ന​ട​യ്ക്ക​ല്‍, സ​ജി പ​ള്ളി​യാ​ര​ടി​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.