പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യുവാവ് മരിച്ചു
Saturday, June 22, 2024 6:48 AM IST
വൈ​​ക്കം: കു​​മ​​ളി​​യി​​ൽ പി​​ക്ക​​പ്പ് വാ​​നും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ യു​​വാ​​വ് മ​​രി​​ച്ചു. ടി​വി പു​​രം പ​​ട്ട​​ശേ​​രി അ​​യ്യാ​​ര​​പ്പ​​ള്ളി (കൊ​​ണ​​ത്താ​​പ്പ​​ള്ളി) ജെ. ​​തോ​​മ​​സി​ന്‍റെ മ​​ക​​ൻ ടോം ​​തോ​​മ​​സാ(27)​​ണ് മ​​രി​​ച്ച​​ത്.

വ്യാ​​ഴാ​​ഴ്ച രാ​​ത്രി 10.45 ഓ​​ടെ കു​​മ​​ളി​​യി​​ലെ ഗ്രീ​​ൻ​വു​​ഡ് റി​​സോ​​ർ​​ട്ടി​​ൽ ജോ​​ലി ക​​ഴി​​ഞ്ഞ് പോ​​കു​​മ്പോ​​ൾ ടോ​​മി​​ന്‍റെ ബൈ​​ക്കും എ​​തി​​രേ വ​​ന്ന പി​​ക്ക് അ​​പ്പ് വാ​​നു​​മാ​​യി കു​​മ​​ളി പോ​​സ്റ്റ് ഓ​​ഫീ​​സി​​ന് സ​​മീ​​പ​​ത്ത് കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ടോം ​​അ​​പ​​ക​​ട​​സ്ഥ​​ല​​ത്തു ത​​ന്നെ മ​​രി​​ച്ചു. സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ 10ന് ​​വൈ​​ക്കം സെ​​ന്‍റ് ജോ​​സ​​ഫ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ. മാ​​താ​​വ്: ജോ​​ളി തോ​​മ​​സ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ജോ​​സ് തോ​​മ​​സ്, ലാ​​ൽ​ തോ​​മ​​സ്.