വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മ​ക​ൾ പിടിയിൽ
Saturday, June 22, 2024 6:48 AM IST
കോ​​ട്ട​​യം: വ​​യോ​​ധി​​ക​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ മ​​ക​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. വി​​ജ​​യ​​പു​​രം, മാ​​ങ്ങാ​​നം ആ​​ന​​ത്താ​​നം ച​​ക്കു​​പു​​ര​​യ്ക്ക​​ൽ ലൈ​​ല (42) യെ ​​കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​വ​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി​​യി​​ൽ വീ​​ട്ടി​​ല്‍ വ​​ച്ച് അ​​മ്മ​​യു​​മാ​​യി​​ വാ​​ക്കു​​ത​​ർ​​ക്കം ഉ​​ണ്ടാ​​വു​​ക​​യും മാ​​താ​​വി​​നെ​​ചീ​​ത്ത വി​​ളി​​ക്കു​​ക​​യും സ​​മീ​​പ​​ത്ത് കി​​ട​​ന്നി​​രു​​ന്ന പ്ലാ​​സ്റ്റി​​ക് ക​​സേ​​രകൊ​​ണ്ട് വ​​യോ​​ധി​​ക​​യു​​ടെ ത​​ല​​യ്ക്ക് അ​​ടി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

വ​​യോ​​ധി​​ക​​യ്ക്ക് കി​​ട്ടു​​ന്ന പെ​​ൻ​​ഷ​​നി​​ലെ ത​​ന്‍റെ വീ​​തം കു​​റ​​ഞ്ഞു​​പോ​​യി എ​​ന്നു പ​​റ​​ഞ്ഞാ​​യി​​രു​​ന്നു ഇ​​വ​​ർ വ​​യോ​​ധി​​ക​​യെ ആ​​ക്ര​​മി​​ച്ച​​ത്. പ​​രാ​​തി​​യെ​ത്തു​​ട​​ർ​​ന്ന് ഈ​​സ്റ്റ് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യും ഇ​​വ​​രെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.

കോ​​ട്ട​​യം ഈ​​സ്റ്റ് സ്റ്റേ​​ഷ​​ൻ എ​​എ​​സ്​​ഐ ലി​​നി, സ​​ബീ​​ന, സി​പി​ഒ മാ​​രാ​​യ പ്രീ​​ത, ജ്യോ​​തി എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് ഇ​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ഇ​​വ​​രെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.