എ​ന്‍​ജി​ൻ ത​ക​രാ​ർ: കോ​ര്‍​ബ-കൊ​ച്ചു​വേ​ളി ട്രെ​യി​ൻ പിറവത്ത് നി​ര്‍​ത്തി​യി​ട്ടു
Friday, June 21, 2024 11:24 PM IST
ക​ടു​ത്തു​രു​ത്തി: ഇ​ല​ക്ട്രി​ക് എ​ന്‍​ജി​നു​ണ്ടാ​യ ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് കോ​ര്‍​ബ - കൊ​ച്ചു​വേ​ളി സൂ​പ്പ​ര്‍ എ​ക്‌​സ്പ്ര​സ് ട്രെ​യി​ൻ നി​ര്‍​ത്തി​യി​ട്ടു. തി​രു​വ​ന​ന്ത​പു​രം കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​ൻ പി​റ​വം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​യി​ട്ട​ത്.

എ​റ​ണാ​കു​ളം - കോ​ട്ട​യം പാ​ത​യി​ല്‍ മൂ​ന്ന് മ​ണി​ക്കൂ​ര്‍ സ​മ​യം ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
ഉ​ച്ച​ക​ഴി​ഞ്ഞ് 3.50 നാ​ണ് സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ട​ത്. ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വി​വി​ധ ട്രെ​യി​നു​ക​ള്‍ വൈ​കി​യ​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക് സ്റ്റേ​ഷ​നു​ക​ളി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തു​നി​ല്‍​ക്കേ​ണ്ടി വ​ന്നു. ഇ​ര​ട്ട​പ്പാ​ത​യാ​യ​തി​നാ​ല്‍ കോ​ട്ട​യം - എ​റ​ണാ​കു​ളം പാ​ത​യി​ല്‍ തീ​വ​ണ്ടി ഗ​താ​ഗ​തം ത​ട​സ​മി​ല്ലാ​തെ ന​ട​ന്നു.