നാ​ച്വ​റ​ല്‍ ഇക്കോ​ള​ജി അ​വാ​ര്‍​ഡ് പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​ക്ക്
Friday, June 21, 2024 10:01 PM IST
പാ​ലാ: ജൈ​വ​കൃ​ഷിരീ​തി​യും ശാ​സ്ത്രീ​യ മാ​ലി​ന്യ​സം​സ്‌​ക​ര​ണ മാ​തൃ​ക​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന മാ​തൃ​കാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റം സ​മ്മാ​നി​ക്കു​ന്ന ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത് സ്മാ​ര​ക നാ​ച്വ​റ​ല്‍ ഇ​ക്കോ​ള​ജി അ​വാ​ര്‍​ഡി​ന് പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി അ​ര്‍​ഹ​മാ​യി. കേ​ര​ള​ത്തി​ലെ 32 രൂ​പ​ത​ക​ളി​ലെ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​ക​ളി​ല്‍ ഒന്നാ​മ​തെ​ത്തി​യാ​ണ് പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

കോ​ട്ട​യം അ​ടി​ച്ചി​റ ആ​മോ​സ് സെ​ന്‍റ​റി​ല്‍ ന​ട​ന്ന കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റം വാ​ര്‍​ഷി​ക ജ​ന​റ​ല്‍​ബോ​ഡി യോ​ഗ​ത്തി​ല്‍ പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍, അ​സി. ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ല്‍, ഫാ. ​ഇ​മ്മാ​നു​വ​ല്‍ കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി കേ​ര​ള ക​ത്തോ​ലി​ക്ക ബി​ഷ​പ്സ് കോ​ണ്‍​ഫ​റ​ന്‍​സ് ജ​സ്റ്റീ​സ് പീ​സ് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നും കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ്പു​മാ​യ മാ​ര്‍ ജോ​സ് പു​ളി​ക്ക​നി​ല്‍​നി​ന്ന് അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി. 25,000 രൂപ​യും മെ​മ​ന്‍റോ​യും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്.

ജെ​പി​ഡി ക​മ്മീ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​നും തി​രു​വ​ല്ല രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ ആ​ര്‍​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ്, കാ​രി​ത്താ​സ് ഇ​ന്ത്യ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ജോ​ളി പു​ത്ത​ന്‍​പു​ര, അ​സോ​സി​യേ​റ്റ​ഡ് ഡ യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി ഫെ​ര്‍​ണാ​ണ്ട​സ്, കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റം ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ല്‍, സി​ആ​ർ​എ​സ് പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ര്‍ റെ​റ്റി ജോ​ര്‍​ജ്, ലീ​ഡ​ര്‍ ടോ​ണി സ​ണ്ണി തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.