നാ​​ലു കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വു​​മാ​​യി ര​​ണ്ടു യു​​വാ​​ക്ക​​ള്‍ പി​​ടി​​യി​​ല്‍
Thursday, June 20, 2024 11:08 PM IST
കു​​മ​​ര​​കം: കു​​മ​​ര​​ക​​ത്ത് വ​​ന്‍ ക​​ഞ്ചാ​​വ് വേ​​ട്ട. നാ​​ലു​​കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വു​​മാ​​യി ര​​ണ്ടു പേ​​രെ എ​​ക്‌​​സൈ​​സ് സ്‌​​പെ​​ഷ​​ല്‍ സ്‌​​ക്വാ​​ഡ് അ​​റ​​സ്റ്റ് ചെ​​യ്തു. കോ​​ട്ട​​യം തി​​രു​​വാ​​തു​​ക്ക​​ല്‍ വേ​​ളൂ​​ര്‍ സ്വ​​ദേ​​ശി റ​​ഹ്‌​​മ​​ത്ത് മ​​ന്‍​സി​​ല്‍ സ​​ലാ​​ഹു​​ദ്ദീ​​ന്‍ ( 29 ), പാ​​ല​​ക്കാ​​ട് ആ​​ല​​ത്തൂ​​ര്‍ ഉ​​ളി​​കു​​ത്താം​​പാ​​ടം സ്വ​​ദേ​​ശി പ​​കു​​തി​​പ​​റ​​മ്പി​​ല്‍ ഷാ​​ന​​വാ​​സ് (18) എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.

എ​​ക്‌​​സൈ​​സ് ഇ​​ന്‍റ​​ലി​​ജ​​ന്‍​സ് ടീ​​മും എ​​ക്‌​​സൈ​​സ് സ്‌​​പെ​​ഷ​​ല്‍ സ്‌​​ക്വാ​​ഡും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തി​​യ റെ​​യ്ഡി​​ലാ​​ണ് ഇ​​വ​​രെ പി​​ടി​​കൂ​​ടി​​യ​​ത്. ഒ​​റീ​​സ​​യി​​ല്‍​നി​​ന്നും ട്രെ​​യി​​ന്‍ മാ​​ര്‍​ഗം ക​​ഞ്ചാ​​വ് എ​​ത്തി​​ച്ച​​ശേ​​ഷം പോ​​ലീ​​സി​​ന്‍റെ​​യും എ​​ക്‌​​സൈ​​സി​​ന്‍റെ​​യും ശ്ര​​ദ്ധ​​യി​​ല്‍ പെ​​ടാ​​തി​​രി​​ക്കാ​​ന്‍ കു​​മ​​ര​​ക​​ത്ത് കാ​​യ​​ല്‍ തീ​​ര​​ത്തു​​ള്ള സ്വ​​കാ​​ര്യ ആ​​ഡം​​ബ​​ര റി​​സോ​​ര്‍​ട്ടി​​ല്‍ താ​​മ​​സി​​ച്ച് ക​​ഞ്ചാ​​വ് വി​​ല്പ​​ന ന​​ട​​ത്തു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ഇ​​വ​​ര്‍ പി​​ടി​​യി​​ലാ​​കു​​ന്ന​​ത്.

സ​​ലാ​​ഹു​​ദീ​​ന്‍ നി​​ര​​വ​​ധി ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ളി​​ലും മ​​യ​​ക്കു​​മ​​രു​​ന്ന് കേ​​സു​​ക​​ളി​​ലും പ്ര​​തി​​യാ​​ണ്. റെ​​യ്ഡി​​ല്‍ എ​​ക്‌​​സൈ​​സ് സ്‌​​പെ​​ഷ​​ല്‍ സ്‌​​ക്വാ​​ഡ് സ​​ര്‍​ക്കി​​ള്‍ ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ പി. ​​ശ്രീ​​രാ​​ജ്, എ​​ക്‌​​സൈ​​സ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ ടോ​​ജോ ടി. ​​ഞ​​ള്ളി​​യി​​ല്‍, അ​​സി​​സ്റ്റ​​ന്‍റ് എ​​ക്‌​​സൈ​​സ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍​മാ​​രാ​​യ ര​​ഞ്ജി​​ത്ത് ന​​ന്ത്യാ​​ട്ട് എ​​ന്നി​​വ​​രുടെ നേതൃത്വത്തിലുള്ള സംഘം പ​​ങ്കെ​​ടു​​ത്തു. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​ക​​ളെ റി​​മാ​​ന്‍​ഡ് ചെ​​യ്തു.