കി​ണ​റ്റി​ലെ വെ​ള്ള​ത്തി​നു പാ​ൽ​നി​റ​വും ദു​ർ​ഗ​ന്ധ​വും
Wednesday, June 19, 2024 11:01 PM IST
ചാ​മം​പ​താ​ൽ: കി​ണ​റ്റി​ലെ വെ​ള്ള​ത്തി​നു പാ​ൽ നി​റ​വും ദു​ർ​ഗ​ന്ധ​വും. ചാ​മം​പ​താ​ൽ ഏ​റ​മ്പ​ട​ത്തി​ൽ സ​ന്തോ​ഷി​ന്‍റെ കി​ണ​റ്റി​ലെ വെ​ള്ള​മാ​ണ് പ​ത​ച്ച് പാ​ൽ​പോ​ലെ​യാ​യ​ത്. വെ​ള്ള​ത്തി​നു രൂ​ക്ഷ​ഗ​ന്ധ​വു​മു​ണ്ട്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ മോ​ട്ടോ​റ​ടി​ച്ച​ശേ​ഷം ടാ​പ്പ് തു​റ​ന്ന​പ്പോ​ഴാ​ണ് വെ​ള്ളം പാ​ൽ നി​റ​ത്തി​ൽ ക​ണ്ട​ത്. കി​ണ​റ്റി​ലെ വെ​ള്ളം പൂ​ർ​ണ​മാ​യി വെ​ള്ള​നി​റ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലൊ​ന്നും ഈ ​പ്ര​ശ്‌​ന​മി​ല്ല.

കി​ണ​ർ​വെ​ള്ളം പ​രി​ശോ​ധ​ന​യ്ക്കാ​യി വ​ട​വാ​തൂ​രി​ലെ ലാ​ബി​ലേ​ക്ക് അ​യ​ച്ചു. വി​ഷ​യം ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലും അ​റി​യി​ച്ച​താ​യി സ​ന്തോ​ഷ് പ​റ​ഞ്ഞു.