നാ​ലു ത​ല​മു​റ​ക​ളു​ടെ കൂ​ടി​ച്ചേ​ര​ലി​നു വ​ഴി​യൊ​രു​ക്കി പൂ​ര്‍​വവി​ദ്യാ​ര്‍​ഥി സം​ഗ​മം
Wednesday, June 19, 2024 10:50 PM IST
മു​ത്തോ​ലി: നാ​ല് ത​ല​മു​റ​ക​ളു​ടെ കൂ​ടി​ച്ചേ​ര​ലി​നു വ​ഴി​യൊ​രു​ക്കി മു​ത്തോ​ലി ജൂ​ണി​യ​ര്‍ ടെ​ക്‌​നി​ക്ക​ല്‍ സ്‌​കൂ​ള്‍ 1982-84 ബാ​ച്ചി​ലെ പൂ​ര്‍​വവി​ദ്യാ​ര്‍​ഥി സം​ഗ​മം. 42 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ഒ​രേ ക്ലാ​സി​ല്‍ പ​ഠി​ച്ച​വ​രി​ല്‍ 36 പേ​ര്‍ ത​ങ്ങ​ളു​ടെ ക​ലാ​ല​യ​ത്തി​ല്‍ വീ​ണ്ടും ഒ​രു​മി​ച്ചുകൂ​ടി. അ​ന്ന​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍, പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​ര്‍, പൂ​ര്‍​വവി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ക്ക​ള്‍, ഇ​വ​രി​ല്‍ മൂ​ന്നു​പേ​രു​ടെ കൊ​ച്ചു​മ​ക്ക​ള്‍ എ​ന്നി​ങ്ങ​നെ നാ​ല് ത​ല​മു​റ​ക​ളാ​ണ് ഇ​വി​ടെ സം​ഗ​മി​ച്ച​ത്. ത​ല​മു​റ​ക​ളെ കോ​ര്‍​ത്തി​ണ​ക്കി നി​ല​നി​ല്‍​ക്കു​ന്ന ഈ ​കൂ​ട്ടാ​യ്മ നാ​ടി​ന് അ​ഭി​മാ​ന​മാ​ണെ​ന്ന് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

ഡോ. ​ടോ​ണി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ സ​ര്‍​വീ​സി​ല്‍നി​ന്നു വിരമിക്കുന്ന കെ.​സി. ആ​ന്‍റ​ണി, വി.​എ​ന്‍. ന​ട​രാ​ജ​സു​ന്ദ​രം, കെ.എ​സ്. വേ​ണു​ഗോ​പാ​ല്‍, ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. സ​ജി തോ​മ​സ്, ജോ​സ​ഫ് മാ​നു​വ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.