കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ​ത്തി ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ കേ​ട്ട് ക​ള​ക്ട​ര്‍
Wednesday, June 19, 2024 10:50 PM IST
കു​റ​വി​ല​ങ്ങാ​ട്: കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ​ത്തി ജ​ന​ങ്ങ​ളി​ല്‍നി​ന്നു പ​രാ​തി സ്വീ​ക​രി​ച്ചു ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​വി​ഗ്‌​നേ​ശ്വ​രി. കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ​യും സ​മീ​പ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 20 പ​രാ​തി​ക​ളാ​ണ് ക​ള​ക്ട​ര്‍​ക്കു ല​ഭി​ച്ച​ത്.

ബൈപാ​സ് നി​ര്‍​മാ​ണം, വ​ഴി, അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റ​ല്‍, അങ്കണ​വാ​ടി ടീ​ച്ച​ര്‍​മാ​രു​ടെ ശ​മ്പ​ളം, അങ്കണ​വാ​ടി​ക്കാ​യി സ്ഥ​ല​മേ​റ്റെ​ടു​ത്ത സ്ഥ​ലം തി​രി​കെ ന​ല്‍​ക​ണം തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​രാ​തികളാണ് ക​ള​ക്ട​ര്‍​ക്കു ന​ല്‍​കി​യ​ത്. കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​പ്ര​ദീ​പ് എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.