പു​ര​സ്‌​കാ​ര​നി​റ​വി​ല്‍ വാ​ക​ക്കാ​ട് സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ഹൈ​സ്‌​കൂ​ള്‍ ലി​റ്റി​ല്‍ കൈ​റ്റ്‌​സ്
Tuesday, June 18, 2024 9:44 PM IST
വാ​ക​ക്കാ​ട്: ജി​ല്ല​യി​ലെ മി​ക​ച്ച ലി​റ്റി​ല്‍ കൈ​റ്റ്‌​സ് യൂ​ണി​റ്റാ​യി വാ​ക​ക്കാ​ട് സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ഹൈ​സ്‌​കൂ​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2023-24 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലെ മൂ​ന്ന് ബാ​ച്ചു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ലാ-​സം​സ്ഥാ​ന ജൂ​റി അം​ഗ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വാ​ര്‍​ഡുകൾ പ്ര​ഖ്യാ​പി​ച്ച​ത്. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്.

ലി​റ്റി​ല്‍ കൈ​റ്റ്‌​സ് യൂ​ണി​റ്റു​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഓ​രോ യൂ​ണി​റ്റു​ക​ളും ന​ട​ത്തി​യ ത​ന​തു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഐ​സി​ടി മേ​ഖ​ല​യി​ലെ സാ​മൂ​ഹി​ക ഇ​ട​പെ​ട​ല്‍, മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൊ​ടു​ത്ത പ​രി​ശീ​ല​ന​ങ്ങ​ള്‍, സ്‌​കൂ​ള്‍ വി​ക്കി അ​പ്‌​ഡേ​ഷ​ന്‍, ഡിജി​റ്റ​ല്‍ മാ​ഗ​സി​ന്‍, വി​ക്‌​ടേ​ഴ്സ് ചാ​ന​ല്‍ വ്യാ​പ​നം, ന്യൂ​സ് ത​യാ​റാ​ക്ക​ല്‍, അം​ഗ​ങ്ങ​ളു​ടെ വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​ങ്ങ​ള്‍, സ്‌​കൂ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ യൂ​ണി​റ്റി​ന്‍റെ ഇ​ട​പെ​ട​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് അ​വാ​ര്‍​ഡി​നാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ത്. പാ​ലാ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍നി​ന്നു ലി​റ്റി​ല്‍ കൈ​റ്റ്‌​സ് അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി​യ ഏ​ക വി​ദ്യാ​ല​യ​മാ​ണ് വാ​ക​ക്കാ​ട് സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ഹൈ​സ്‌​കൂ​ള്‍.

സാ​മൂ​ഹി​ക വി​പ​ത്തു​ക​ളെ​യും ന​വ​മാ​ധ്യ​മ സ്വാ​ധീ​​ന​ങ്ങ​ളെ​യും നേ​രി​ടു​ന്ന​തി​ന് കു​ട്ടി​ക​ള്‍​ക്കും മാ​താ​പി​താ​ക്ക​ള്‍​ക്കും പ​രി​ശീ​ല​നം കൊ​ടു​ക്കു​ന്ന​തി​നാ​യി ലി​റ്റി​ല്‍ കൈ​റ്റ്‌​സ് കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ട്ട പാ​സ് (പ്രോ​ജ​ക്‌​ട് എ​ഗ​ന​സ്റ്റ് സോ​ഷ്യ​ല്‍ സി​ന്‍​സ്) എ​ന്ന പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. അ​നി​മേ​ഷ​ന്‍, മൊ​ബൈ​ല്‍ ആ​പ്പ് നി​ര്‍​മാ​ണം, നി​ര്‍​മി​ത​ബു​ദ്ധി, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, റോ​ബോ​ട്ടി​ക്‌​സ്, ഡെ​സ്‌​ക്‌ ടോ​പ് പ​ബ്ലി​ഷിം​ഗ്, ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ്, മീ​ഡി​യ ആ​ൻ​ഡ് ഡോ​ക്കു​മെ​ന്‍റേ​ഷ​ന്‍, ബ്ലോ​ക്ക് പ്രോ​ഗ്രാ​മിം​ഗ് എ​ന്നി​വ​യി​ല്‍ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് അം​ഗ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി​വ​രുന്നു.

മ​നു കെ. ​ജോ​സ് കൈ​റ്റ് മാ​സ്റ്റ​റാ​യും ജൂ​ലി​യ അ​ഗ​സ്റ്റി​ന്‍ കൈ​റ്റ് മി​സ്ട്ര​സാ​യും അ​സി​ന്‍ നാ​ര്‍​സി​സ ബേ​ബി, അ​വി​രാ ജോ​ബി, ജിസ എ​ലി​സ​ബ​ത്ത് ജി​ജോ, എസ​ക്കി​യ ജൊ​വാ​ന്‍ ഇ​ന്ന​സെ​ന്‍റ്, ബി​ന്‍​സ മ​രി​യ ജെ​ന്നി, ആ​ന്‍ മ​രി​യ അ​ബി​ലാ​ഷ് എ​ന്നി​വ​ര്‍ ലീ​ഡ​ര്‍​മാ​രാ​യും ലി​റ്റി​ല്‍ കൈ​റ്റ്‌​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​ത്യ​ത്വം ന​ല്‍​കു​ന്നു. മൂ​ന്നു ബാ​ച്ചു​ക​ളി​ലാ​യി 117 കു​ട്ടി​ക​ള്‍ ലി​റ്റി​ല്‍ കൈ​റ്റ്‌​സി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു.

പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി​യ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് അം​ഗ​ങ്ങ​ളെ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മൈ​ക്കി​ള്‍ ചീ​രാം​കു​ഴി, പ്രോ-​വി​കാ​ര്‍ ഫാ. ​ഏ​ബ്ര​ഹാം ത​ക​ടി​യേ​ല്‍, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റ്റെ​സ് എഫ്സി​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ എ​പ്രേം എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.