പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം ഹൃ​ദ്യ​മാ​യി
Tuesday, June 18, 2024 9:44 PM IST
ക​ട​നാ​ട്: മാ​തൃ​വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യാ​യ പൂ​വ​ത്താ​നി​യി​ല്‍ ഫി​ലി​പ്പ് ചേ​ട്ട​ന്‍ എ​ത്തി​യ​ത് ഊ​ന്നു​വ​ടി​യു​ടെ സ​ഹാ​യ​ത്താ​ല്‍. അ​തും എ​ട്ടു​പ​തി​റ്റാ​ണ്ടി​നു ശേ​ഷം. ച​ട​ങ്ങി​നെ​ത്തി​യ​തി​ല്‍ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ആ​ള്‍ 92 വ​യ​സു​കാ​രി​യാ​യ പൂ​വ​ത്താ​നി​യി​ല്‍ മേ​രി ടീ​ച്ച​റാ​ണ്.
ക​ട​നാ​ട് സെ​ന്‍റ് മാ​ത്യൂ​സ് എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മ​മാ​യി​രു​ന്നു വേ​ദി.

1970 നു ​മു​മ്പ് സ്‌​കൂ​ളി​ല്‍ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളൂ​ടെ സം​ഗ​മ​മാ​യി​രു​ന്നു സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ന്ന​ത്. പ്രാ​യം മ​റ​ന്ന് അ​വ​ര്‍ എ​ത്തി, പ​തി​റ്റാ​ണ്ടു​ക​ള്‍ മു​മ്പു​ള്ള സൗ​ഹൃ​ദ​ങ്ങ​ള്‍ പു​തു​ക്കി, പ​ഴ​യ കാ​ല അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു. ഈ ​ത​ണ​ലി​ല്‍ ഇ​ത്തി​രി നേ​രം എ​ന്ന പ​രി​പാ​ടി​യി​ല്‍ 65 വ​യ​സു​കാ​രി പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി ഡോ. ​ലൗ​ലി ജോ​സ​ഫി​ന്‍റെ ഡാ​ന്‍​സ് ച​ട​ങ്ങി​ന് ഹൃ​ദ്യ​മാ​യി.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ അ​ര​ഞ്ഞാ​ണി​പു​ത്ത​ന്‍​പു​ര സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ന്‍​സി മാ​ത്യു, ബ്ലോ​ക്ക് മെം​ബ​ര്‍ ലാ​ലി സ​ണ്ണി, വാ​ര്‍​ഡ് മെം​ബ​ര്‍ ഉ​ഷ രാ​ജു, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ലി​ന​റ്റ്, മ​രി​യ സെ​ബാ​സ്റ്റ്യ​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ തോ​മ​സ് കാ​വും​പു​റം, ഡോ. ​ലൗ​ലി ജോ​സ​ഫ്, ജോ​സ് പൂ​വേ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഫാ. ​ഐ​സ​ക് പെ​രി​ങ്ങോ​മ​ല​യി​ല്‍ മു​തി​ര്‍​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു.