എം​സി​എ​ഫ് നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Friday, October 4, 2024 2:58 AM IST
തുറ​വൂ​ര്‍: അ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ എം​സി​എ​ഫ് (മെ​റ്റീ​രി​യ​ല്‍ ക​ള​ക്റ്റിം​ഗ് ഫ​സി​ലി​റ്റി) കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. അ​രൂ​ര്‍ എം​എ​ല്‍​എ ദ​ലീ​മാ ജോ​ജോ അ​ധ്യ​ക്ഷ​യാ​യി. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സം​ശ​യ​ങ്ങ​ളെ ദൂ​രീ​ക​രി​ച്ചുകൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

2023 ന​വം​ബ​റി​ല്‍ ക​ല്ലി​ട്ട പ​ദ്ധ​തി ശു​ചി​ത്വ മി​ഷ​ന്‍റെ നി​ര്‍​ദേശം അ​നു​സ​രി​ച്ചാ​ണ് പ്ലാ​ന്‍റ് നി​ര്‍​മിച്ചി​ട്ടു​ള​ത്. നാ​ല്‍​പ​ത് സെ​ന്‍റ് സ്ഥ​ല​ത്ത് 2800 ച​തു​ര​ശ്ര അ​ടി​ കെ​ട്ടി​ട​മാ​ണ് നി​ര്‍​മിച്ചി​രി​ക്കു​ന്ന​ത്. ശു​ചി​ത്വ മി​ഷ​ന്‍റെ 35 ല​ക്ഷ​വും പ​ഞ്ചാ​യ​ത്തി​ന്‍റെ 15 ല​ക്ഷ​വും ചേ​ര്‍​ത്ത് 50 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി ചെ​ല​വ്. ഇ​രു​പ​താം വാ​ര്‍​ഡി​ലാ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​നാ​യി അ​ത്യാ​ധു​നി​ക അ​ഗ്‌​നി​ശ​മ​ന സം​വി​ധാന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ വാ​ട​കക്കെട്ടി​ട​ത്തിലാ​ണ് മാ​ലി​ന്യസം​സ്‌​ക​ര​ണപ്ലാ​ന്‍റ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ ല​ഭി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ത​രം​തി​രി​ച്ച് പൊ​ടി​ച്ച് ഗ്രീ​ന്‍ കേ​ര​ള​യ്ക്ക് കൈ​മാ​റു​ക​യാ​ണ് ല​ക്ഷ്യം.


രാ​ഖി ആ​ന്‍റണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​ഇ.​ ഇ​ഷാ​ദ് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ നൗ​ഷാ​ദ് കു​ന്നേ​ല്‍, മു​ന്‍ വൈ​സ് പ്ര​സി​ഡന്‍റ് എം.​പി. ബി​ജു, ക്ഷേ​മകാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​മ്പി​ളി ഷി​ബു, വി​ക​സ​നകാ​ര്യ സ്റ്റാൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സീ​ന​ത്ത് ഷി​ഹാ​ബു​ദ്ദീ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​എ. അ​ക്‌​സ്, ഉ​ദ​യകു​മാ​ര്‍, ക​വി​ത ശ​ര​വ​ണ​ന്‍ ഒ.​കെ.​ മോ​ഹ​ന​ന്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എ​സ്. ഛായ ​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.