തെ​ങ്ങുവീ​ണ് ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, October 1, 2024 4:26 AM IST
മാ​ന്നാ​ർ: തെ​ങ്ങ് വെ​ട്ടു​ന്ന​തി​നി​ടെ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ഇ​ര​മ​ത്തൂ​ർ സൂ​ര്യ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വെ​സ്റ്റ് ബം​ഗാ​ൾ മാ​ർ​ട്ട സ്വ​ദേ​ശി അ​സ്തി​ക് ബ​ർ​മാ (34)ണ് ​മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ചെ​ന്നി​ത്ത​ല നാ​ലാം വാ​ർ​ഡി​ൽ സ്വ​കാ​ര്യവ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങ് വെ​ട്ടു​ന്ന​തി​നാ​യി മു​ക​ളി​ൽ ക​യ​റി മു​റി ഇ​ടു​ന്ന​തി​നി​ട​യി​ൽ തെ​ങ്ങ് ഇ​ള​കി മു​ഴു​വ​നാ​യി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. മു​ക​ളി​ൽ​നി​ന്ന് താ​ഴെവീ​ണ് ത​ല​യ്ക്കു ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ഇ​യാ​ളെ പ​രു​മ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​ന്നാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.