മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ല്‍
Friday, October 4, 2024 2:58 AM IST
എ​ട​ത്വ: മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. സ്‌​കൂ​ളി​ന്‍റെ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം 75 വ​ര്‍​ഷ​വും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം 25 വ​ര്‍​ഷ​വും പി​ന്നി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഞ്ചി​ന് രാ​വി​ലെ 10ന് ​മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ത്തു​ന്ന കൃ​ത​ജ്ഞ​താ ബ​ലി​യി​ല്‍ സ്‌​കൂ​ളി​ന്‍റെ മു​ന്‍ മാ​നേ​ജ​ര്‍​മാ​രും പൂ​ര്‍​വവി​ദ്യാ​ര്‍​ഥി​ക​ളു​മാ​യ വൈ​ദി​ക​ര്‍, മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍, ഹെ​ഡ്മാ​സ്റ്റേ​ഴ്സ്, സി​സ്റ്റേ​ഴ്സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

തു​ട​ര്‍​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പൂ​ര്‍​വാധ്യാ​പ​ക-​അ​ന​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി സം​ഗ​മ​വും ന​ട​ക്കും. 12ന് ​ജൂ​ബി​ലി എ​ക്സ്പോ​യും ന​ട​ക്കും. 10 മു​ത​ല്‍ അ​ഞ്ചു​വ​രെ സാം​സ്‌​കാ​രി​കോ​ത്സ​വം,


ശാ​സ്ത്ര​പ്ര​ദ​ര്‍​ശ​നം, പു​സ്ത​ക​മേ​ള, ഭ​ക്ഷ്യ​മേ​ള, കാ​ര്‍​ഷി​ക​മേ​ള, ഗാ​ന​മേ​ള, സി​നി​മ പ്ര​ദ​ര്‍​ശ​നം, ര​ക്ഷാ​ക​ര്‍​തൃ​സ​മ്മേ​ള​നം എ​ന്നി​വ​യും രാ​വി​ലെ 11 മ​ണി​ക്കും ഉ​ച്ച​ക​ഴി​ഞ്ഞ് 3 മ​ണി​ക്കും ഒ​രു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള മാ​ജി​ക് ഷോ​യും ന​ട​ക്കും. 18, 19 ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ന്‍റ​ര്‍സ്‌​കൂ​ള്‍ ജൂ​ബി​ലി ബാ​സ്‌​കറ്റ്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ക്കും.

25ന് ​ഇന്‍റര്‍ സ്‌​കൂ​ള്‍ ജൂ​ബി​ലി ക്വി​സ്-​പ്ര​സം​ഗ​മ​ത്സ​ര​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 2025 ജ​നു​വ​രി 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മ​ണി​ക്ക് ന​ട​ത്ത​പ്പെ​ടു​ന്ന ജൂ​ബി​ലി സ​മ്മേ​ള​ന​ത്തോ​ടെ ജൂ​ബി​ലി​യാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്കു പ​രി​സ​മാ​പ്തി കു​റി​ക്കും.