ദേ​ശീയ ര​ക്ത​ദാ​ന ദി​നം ആ​ച​രി​ച്ചു
Wednesday, October 2, 2024 7:23 AM IST
ആ​ല​പ്പു​ഴ: പു​ന്ന​പ്ര കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നിയ​റിം​ഗ് ആ​ന്‍​ഡ് മാ​നേ​ജ്മ​ന്‍റ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെയും ആ​ല​പ്പു​ഴ ജി​ല്ലാ നി​യ​മ​സേ​വ​ന അഥോറി​റ്റി​യു​ടെ​യും സം​സ്ഥാ​ന സ​ന്ന​ദ്ധ ര​ക്ത​ദാന സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ദേ​ശീ​യ ര​ക്ത​ദാ​ന പ​രി​പാ​ടി​ക​ള്‍ ആ​ല​പ്പു​ഴ സ​ബ് ജ​ഡ്ജും ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോറി​റ്റി സെ​ക്രട്ട​റി​യു​മാ​യ പ്ര​മോ​ദ് മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ന്‍​സി​പ്പൽ ഡോ. ​റൂ​ബി​ന്‍ വാ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി കെ.എ​ന്‍. രാ​ജേ​ഷ് സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ത​ധാ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​മു​ഹ​മ്മ​ദ് കോ​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.ആ​ര്‍. സു​ഗു​ണാ​ന​ന്ത​ന്‍, ജേ​ക്ക​ബ് ജോ​ണ്‍, ടി.എം. കു​ര്യ​ന്‍, സ്റ്റാ​ന്‍​ലി, കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ​അ​ശോ​ക് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.