ചേര്‍ത്തല: നഗരത്തില്‍ 15-ാം വാര്‍ഡിനു പിന്നാലെ 16-ാം വാര്‍ഡിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നഗരത്തിലാകെ ജാഗ്രതാനിര്‍ദേശം. തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
എന്നാല്‍, ഭോപ്പാലിലെ വൈറോളജി ലാബിലേക്കയച്ച സമ്പിളുകളില്‍ സ്ഥിരീകരണം വന്നാലേ ഔദ്യോഗിക സ്ഥിരീകരണമാകുകയുള്ളു. ഔദ്യോഗിക സ്ഥിരീകരണം എത്താത്തത് പ്രദേശത്തെ നിരീക്ഷണത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ തടസമാകുന്നുണ്ട്.
നിലവില്‍ 2000ത്തോളം കോഴികള്‍ രോഗം ബാധിച്ചു ചത്തതായാണ് വിവരം. എന്നാല്‍, ചത്ത കോഴികളെ സംസ്കരിക്കുന്നതു വെല്ലുവിളിയായിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണമാകാത്തതിനാല് നഗരസഭയുടയോ മൃഗസംരക്ഷണവകുപ്പിന്റെയോ സംവിധാനങ്ങള്‍ നടപടികളിലേക്കു നീങ്ങിയിട്ടില്ല. കോഴിഫാം ഉടമകള്‍ തന്നെയാണ് അവരുടെ സ്ഥലത്തു തന്നെ ഇവയെ കത്തിച്ചു സംസ്കരിക്കുന്നത്.
ഇതു ശാസ്ത്രീയമാകുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയോടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് പ്രതീഷിക്കുന്നത്. ഇതിനുശേഷം മാത്രമേ നഗരത്തിലടക്കം ശക്തമായ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും നടപടികളും നടപ്പാക്കാനാകുകയുള്ളു.
നിരീക്ഷണങ്ങളില്ലാത്തതിനാല് ചത്ത കോഴികളെ പലയിടത്തുമിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 16-ാം വാര്‍ഡില്‍ ചത്തകോഴികളെ പൊതു സ്ഥലങ്ങളിലേക്കു വലിച്ചെറിഞ്ഞതായും ഇതിനെ തെരുവുപട്ടികള്‍ കടിച്ചു പലയിടത്തു ഇട്ടതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിഷയം ആരോഗ്യവിഭാഗത്തെ അറിയിച്ചെങ്കിലും ഗൗരവമായ ഇടപെടലുകളുണ്ടായില്ലെന്നും പരാതിയുയര്‍ന്നു.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍
മന്ത്രി വിലയിരുത്തി
നഗരസഭയിലെയും മുഹമ്മയിലെയും പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. തദ്ദേശസ്വയംഭരണ സ്ഥാപങ്ങള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, മൃഗസംരക്ഷണവകുപ്പ്, പോലീസ് അധികൃതര്‍ എന്നിവരുടെ യോഗമാണ് ഓണ്‍ലൈനായി ചേര്‍ന്നത്.
നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന് പോലീസ് സഹായം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. പോലീസിന്റെ സ്പെഷല്‍ ഡ്രൈവുകള്‍ നടത്തും. കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് മന്ത്രി നിര്‍ദേശം നല്കി.
ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് ആരോഗ്യവകുപ്പ് സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിചചു. ചേര്‍ത്തല താലൂക്ക് ആസ്ഥാന ആശുപത്രി കേന്ദ്രമാക്കി ആവശ്യമായ സജ്ജീകരണങ്ങള്‍ ക്രമീരിച്ചിട്ടുണ്ട്. ഐസോലേഷന് സൗകര്യം അടക്കം ലഭ്യമാക്കിയിട്ടുണ്ട്.
അടിയന്തരഘട്ടത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയും ഉപയോഗിക്കാനാവും. പ്രതിരോധ പ്രവര്‍ത്തനത്തിനാവശ്യമായ സാധനസാമഗ്രികള്‍ തയ്യാറാണ്. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
കര്‍ശന ജാഗ്രതാ
നിര്‍ദേശം
ആലപ്പുഴ: ചേര്‍ത്തല മുനിസിപ്പാലിറ്റി, കഞ്ഞിക്കുഴി പഞ്ചായത്ത് എന്നിവിടങ്ങളിലെ പക്ഷികളില്‍ പക്ഷിപ്പനി സംശയിക്കുന്നതിനാലും മുഹമ്മ പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതിനാലും ഈ പ്രദേശങ്ങളുടെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജാഗ്രതാ മേഖലയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ കോഴി, മറ്റു പക്ഷികളെ വളര്‍ത്തുന്നവര്‍ കര്‍ശനമായ ജൈവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം.
ജില്ലയില്‍ പക്ഷിപ്പനി പല പഞ്ചായത്തുകളില്‍ സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ അധിക വ്യാപനം തടയുന്നതിനുവേണ്ടി മൃഗസംരക്ഷണമന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ കൃഷിമന്ത്രി പി. പ്രസാദ്, മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ എ. കൗശികന്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ജോയി ഫ്രാന്‍സിസ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുനിസിപ്പാലിറ്റി, കുമരകം, അയ്മനം, ആര്‍പ്പൂക്കര, മണ്ണഞ്ചേരി, വെച്ചൂര്‍, മാരാരിക്കുളം വടക്ക്, ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയില്‍, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാര്‍ഡുകള്‍, പട്ടണക്കാട്, വയലാര്‍, ചേന്നംപള്ളിപ്പുറം, വൈക്കം മുനിസിപ്പാലിറ്റി, ടിവി പുരം, തലയാഴം, കടക്കരപ്പള്ളി എന്നിവയാണ് ജാഗ്രത മേഖലയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍.
1. ഫാമിലും പരിസരത്തും പുറമേനിന്ന് വാഹനങ്ങള്‍, വ്യക്തിക
ള്‍ പ്രവേശിക്കാതെ സൂക്ഷിക്കുക.
2. അത്യാവശ്യഘട്ടങ്ങളില്‍ ശരിയായ രീതിയില്‍ അണുനശീക
രണം നടത്തിയ വാഹനങ്ങള്‍, ഉപകരണങ്ങള്‍ മാത്രം അനുവ
ദിക്കുകയും ഫാമില്‍നിന്ന് പുറത്തുപോകുന്ന വാഹനങ്ങള്‍ക്ക്
അണുനശീകരണം നടത്തിയിരിക്കേണ്ടതുമാണ്.
3. പുറമേനിന്നുള്ള മറ്റു പക്ഷിമൃഗാദികള്‍ ഫാം പരിസരത്ത് പ്രവേ
ശിക്കാതെ സൂക്ഷിക്കേണ്ടതാണ്.
4. ഫാമില്‍ ജോലി ചെയ്യുന്നവര്‍ കൈയുറ, മുഖാവരണം, ഗംബൂ
ട്ട്/ഷൂ കവര്‍ മുതലായവ ധരിക്കേണ്ടതും, അണുനാശിനികള്‍
ഉപയോഗിച്ച് വ്യക്തി ശുചിത്വം ഉറപ്പാക്കേണ്ടതുമാണ്. ഫാം ന
ടത്തുന്നവര്‍ മറ്റു പക്ഷി ഫാമുകളോ സങ്കേതങ്ങളോ സന്ദര്‍ശി
ക്കാന്‍ പാടുള്ളതല്ല.
5. ഫാമിന്റെ പ്രവേശന കവാടത്തില്‍ രണ്ട് ശതമാനം വീര്യമുളള
പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് അണുനശീ
കരണം നടത്തേണ്ടതാണ്.
6. ഫാമിലുള്ള പക്ഷികളുടെ കൃത്യമായ രേഖകള്‍ സൂക്ഷിക്കേണ്ട
താണ്. പക്ഷികളില്‍ അസ്വാഭാവിക മരണം ശ്രദ്ധയില്‍പ്പെട്ടാ
ല്‍ ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ അറിയിക്കേണ്ടതാണ്.