പാ​ണാ​വ​ള്ളി അ​സീ​സി സ്പെ​ഷ​ൽ സ്കൂ​ളി​നു പു​തി​യ ഓ​ഡി​റ്റോ​റി​യം
Thursday, June 20, 2024 10:56 PM IST
പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി അ​സീ​സി സ്പെ​ഷ​ൽ സ്കൂ​ളി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച ഓ​ഡി​റ്റോറി​യ​ത്തി​ന്‍റെയും വെ​ൽ​നെ​സ് സെ​ന്‍റ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കെ.​സി. വേ​ണു​ഗോ​പാ​ൽ എംപി നിർവഹിച്ചു.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ലീ​മ ജോ​ജോ എം​എ​ൽ​എ മു​ഖ്യ അ​ഥി​തി​യാ​യി​രു​ന്നു. ലി​ല്ലി - ജോ​സ് ഫൗണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ, കൊ​ച്ചി​ൻ ടൗ​ൺ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​സ​ഫ് എ​ന്നി​വ​രു​ടെ സ​ഹ​ക​രണ​ത്തോ​ടെ​യാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള ഓ​ഡി​റ്റോ​റി​യും വെ​ൽ​നെ​സ് സെ​ന്‍ററും നി​ർ​മിച്ച​ത്.​ ച​ട​ങ്ങി​ൽ ദേ​വ​മാ​താ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ സൂ​സ​മ്മ, അ​രൂ​ക്കു​റ്റി പാ​ദു​വാ​പു​രം സെ​ന്‍റ് ആന്‍റണീ​സ് പ​ള്ളി വി​കാ​രി ഫാ. ​ആന്‍റ​ണി കു​ഴി​വേ​ലി, ബ്ലോ​ക്ക് അം​ഗം സി.​പി. വി​നോ​ദ് കു​മാ​ർ, ഫാ.​ മി​ഥി​ൻ, ഫാ.​ ബി​ബി​ൻ ജോ​ർ​ജ്, ഉ​ഷ ദേ​വി, സേ​തു​ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.