നെ​ല്ലു​വി​ല: മ​ന്ത്രി​യു​ടെ വാ​ദം തെ​റ്റെ​ന്ന് ക​ർ​ഷ​ക​ർ
Friday, June 21, 2024 11:24 PM IST
മങ്കൊ​മ്പ്: ആ​റു​മാ​സ​ക്കാ​ല​ത്തെ അ​ധ്വാ​ന​ഫ​ലം സ​ർ​ക്കാ​രി​നു ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്കു മ​ന്ത്രി​യു​ടെ കു​ടി​ശി​ക ക​ണ​ക്കി​ൽ അ​തൃ​പ്തി. ജി​ല്ല​യി​ൽ നെ​ല്ലു​സം​ഭ​രി​ച്ച​യി​ന​ത്തി​ൽ 130 കോ​ടി മാ​ത്ര​മാ​ണ് കൊ​ടു​ത്തുതീ​ർ​ക്കാ​നു​ള്ള​തെ​ന്ന നി​യ​മ​സ​ഭ​യി​ലെ വ​കു​പ്പുമ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യോ​ടാ​ണ് ക​ർ​ഷ​ക​ർ വി​യോ​ജി​പ്പു പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

346.56 കോ​ടി രൂ​പ ഇ​നി​യും ഈ​യി​ന​ത്തി​ൽ കി​ട്ടാ​നു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​ പ്ര​തി​നി​ധി​ക​ളു​ടെ വാ​ദം. ജി​ല്ല​യി​ൽ പു​ഞ്ച​കൃ​ഷി​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽനി​ന്നാ​യി 1,22,794.94 മെ​ട്രി​ക് ട​ൺ നെ​ല്ലാ​ണ് സ​പ്ലൈ​കോ ക​ർ​ഷ​ക​രി​ൽനി​ന്നു സം​ഭ​രി​ച്ച​ത്. 59 മി​ല്ലു​ക​ളാ​ണ് ഇ​ത്ത​വ​ണ സ​ർ​ക്കാ​രി​നാ​യി സം​ഭ​ര​ണം ന​ട​ത്തി​യ​ത്. 31,519 പി​ആ​ർ​എ​സു​ക​ൾ പ്ര​കാ​രം 12,23742 ക്വി​ന്റ​ൽ നെ​ല്ലി​ന്‍റെ വി​ല​യാ​ണ് ഇ​നി​യും ക​ർ​ഷ​ക​ർ​ക്കു ര​ണ്ടു ബാ​ങ്കു​ക​ളി​ൽ നി​ന്നാ​യി ല​ഭി​ക്കാ​നു​ള്ള​തെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്.

കാ​ന​റാ ബാ​ങ്ക്, എ​സ്ബി​ഐ എ​ന്നീ ബാ​ങ്കു​ക​ൾ​ക്കാ​ണ് പെ​യ്‌​മെ​ന്റ് ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്. കാ​ന​റാ ബാ​ങ്കി​ൽനി​ന്നു 160.93 കോ​ടി​യും എ​സ്ബി​ഐ​യി​ൽ നി​ന്നും 144.7 കോ​ടി​യു​മാ​ണ് ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണ​മെ​ത്തേ​ണ്ട​ത്.

ക​രു​താ​നാ​രു​മി​ല്ല

മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ ചോ​ദ്യം​ചെ​യ്ത ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ​യു​ടെ ന​ട​പ​ടി​യെ കു​ട്ട​നാ​ട്ടി​ലെ പ​ല ക​ർ​ഷ​ക​പ്ര​തി​നി​ധി​ക​ളും സ്വാ​ഗ​തം ചെ​യ്തു. നെ​ല്ലി​ന്‍റെ വി​ല കി​ട്ടാ​തെ ത​ങ്ങ​ൾ ക​ട​ക്കെ​ണി​യി​ൽ ന​ട്ടം തി​രി​ഞ്ഞി​ട്ടും ത​ങ്ങ​ൾ​ക്കു​വേ​ണ്ടി നി​യ​മ​സ​ഭ​യി​ൽ വാ​ദി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്ന നി​രാ​ശ​യി​ലാ​യി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് ര​മേ​ശി​ന്‍റെ ഇ​ട​പെ​ട​ൽ ആ​ശ്വാ​സ​മാ​യി.

നെ​ല്ലു​സം​ഭ​ര​ണ​ത്തി​നു​ള്ള ഹാ​ൻ​ഡ്‌​ലിം​ഗ് ചാ​ർ​ജി​ന​ത്തി​ൽ കു​ടി​ശി​ക​യാ​യി തു​ട​രു​ന്ന 1555 കോ​ടി രൂ​പ​യും ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലെ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ട​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് കൃ​ഷി​ന​ശി​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ​വും കു​ടി​ശി​ക​യാ​യി തു​ട​രു​ന്ന​ത് ക​ർ​ഷ​ക​രെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. സു​ര​ക്ഷി​ത​മാ​യ പു​റം​ബ​ണ്ടി​ന്‍റെ അ​ഭാ​വ​വും വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യു​മെ​ല്ലാം ക​ർ​ഷ​ക​രെ നെ​ൽ​കൃ​ഷി​യി​ൽ നി​ന്ന​ക​റ്റു​ക​യാ​ണ്.

തു​ക​യെ​ന്ന് കി​ട്ടും

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്‍​കേ​ണ്ട താ​ങ്ങു​വി​ല​യോ​ടൊ​പ്പം സം​സ്ഥാ​ന​പ്രോ​ത്സാ​ഹ​ന ബോ​ണ​സും ചേ​ര്‍​ത്താ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് സം​ഭ​ര​ണ​വി​ല ന​ല്‍​കു​ന്ന​ത്. പ​ദ്ധ​തി പ്ര​കാ​രം സം​ഭ​രി​ക്കു​ന്ന നെ​ല്ല് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്ത​തി​നു​ശേ​ഷ​മേ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ക്ലെ​യിം പ്രോ​സ​സ് ചെ​യ്യു​ക​യു​ള്ളു. ഇ​തി​ന് വ​രു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നാ​ണ് പി​ആ​ര്‍​എ​സ് വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​ത്. 2023-24 സം​ഭ​ര​ണ​വ​ര്‍​ഷ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് 197671 ക​ര്‍​ഷ​ക​രി​ല്‍​നി​ന്നാ​യി 557416 ട്രി​ക് ട​ണ്‍ നെ​ല്ല് സം​ഭ​രി​ച്ചു. ഇ​തി​ന്റെ വി​ല​യാ​യി ന​ല്‍​കേ​ണ്ട തു​ക ന​ല്‍​കി​ക്ക​ഴി​ഞ്ഞു.

ഇ​നി 56767 ക​ര്‍​ഷ​ക​ര്‍​ക്കാ​യി 441.29 കോ​ടി രൂ​പ ന​ല്‍​കാ​ന്‍ ബാ​ക്കി​യു​ണ്ട്. ജി​ല്ല​യി​ല്‍ 42348 ക​ര്‍​ഷ​ക​രി​ല്‍​നി​ന്നാ​യി സം​ഭ​രി​ച്ച 159793 മെ​ട്രി​ക് ട​ണ്‍ നെ​ല്ലി​ന്‍റെ വി​ല​യാ​യ 458.54 കോ​ടി രൂ​പ​യി​ല്‍ 321.74 കോ​ടി രൂ​പ ന​ല്‍​കി​ക്ക​ഴി​ഞ്ഞു​വെ​ന്നാ​ണ് അ​റി​വ്.

നെ​ല്ലു​ല്‍​പ്പാ​ദ​നം ഈ ​വ​ര്‍​ഷം മാ​ത്രം 50000 ട​ണ്‍ കു​റ​ഞ്ഞി​ട്ടു​ണ്ട്. മ​ട വീ​ണ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്കു​ള്ള സ​ഹാ​യ​വും കി​ട്ടി​യി​ട്ടി​ല്ല, പ​മ്പിം​ഗ് സ​ബ്‌​സി​ഡി കി​ട്ടാ​തെ എ​ത്ര​യോ വ​ര്‍​ഷ​ങ്ങ​ളാ​യി കു​ട്ട​നാ​ട്ടി​ലെ​യും അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ​യും ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്.

ഈ​ര്‍​പ്പ​വും പ്ര​ശ്‌​നം

20-30 ശ​ത​മാ​നം വ​രെ​യു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല‍ മാ​ത്ര​മേ റിം​ഗ് ബ​ണ്ട് ഉ​ള്ളൂ. അ​തോ​ടൊ​പ്പം​ത​ന്നെ കൃ​ഷി​നാ​ശം​മൂ​ലം ക​ര്‍​ഷ​ക​ര്‍ ഏ​റെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ക​യാ​ണ്. ഇ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ചാ​ണ് ക​ര്‍​ഷ​ക​ര്‍ നെ​ല്‍​ക്കൃ​ഷി ചെ​യ്യു​ന്ന​ത്. സം​ഭ​രി​ച്ച നെ​ല്ലി​ന്റെ വി​ല കൃ​ത്യ​മാ​യി കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ എ​ന്തു​കൊ​ണ്ടു വ​രു​ന്നു?.

ക​ര്‍​ഷ​ക​ര്‍​ക്ക് സ​ര്‍​ക്കാ​രി​ല്‍​നി​ന്നു ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ല​ഭി​ക്കു​ന്നി​ല്ല. നെ​ല്ലി​ന്റെ ഈ​ര്‍​പ്പം ഒ​രു വ​ലി​യ പ്ര​ശ്‌​ന​മാ​ണ്. അ​തി​ന്റെ പേ​രി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് അ​ര്‍​ഹ​മാ ംഭ​ര​ണ​വി​ല ന​ല്‍​കാ​തെ മി​ല്ലു​കാ​ര്‍ അ​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്നു​മു​ണ്ട്. മി​ല്ലു​ട​മ​ക​ള്‍ ചോ​ദി​ക്കു​ന്ന കി​ഴി​വ് കൊ​ടു​ത്തി​ല്ലെ​ങ്കി​ല്‍ മി​ല്ലു​ട​മ​ക​ള്‍ നെ​ല്ല് എ​ടു​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല. സ​ര്‍​ക്കാ​ര്‍ കൂ​ടി അ​തി​ന് ഒ​ത്താ​ശ ചെ​യ്തു​കാെ​ടു​ക്കെ​ന്നെ​ന്നും പ​രാ​തി​യു​ണ്ട്.

2018-ലെ ​വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് കു​ട്ട​നാ​ട്, അ​പ്പ​ര്‍ കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു, അ​തൊ​ന്നും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.