ഗ്രാ​ന്‍റും റേ​ഷ​നു​മി​ല്ല, പു​ന്ന​പ്ര ശാ​ന്തി​ഭ​വ​ൻ ജീ​വി​ക്കാ​ൻ തെ​രു​വി​ലി​റ​ങ്ങ​ണം
Thursday, June 20, 2024 10:56 PM IST
അ​മ്പ​ല​പ്പു​ഴ: ഗ്രാ​ന്‍റും റേ​ഷ​നു​മി​ല്ല, പു​ന്ന​പ്ര ശാ​ന്തി​ഭ​വ​ൻ ജീ​വി​ക്കാ​ൻ തെ​രു​വി​ൽ കൈ​നീ​ട്ടേ​ണ്ട സ്ഥി​തി​യി​ൽ. 150 ഓ​ളം അ​ന്തേ​വാ​സി​ക​ളു​ള്ള ശാ​ന്തി​ഭ​വ​നി​ൽ 30 പേ​ർ​ക്കു​മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ​ ഗ്രാ​ന്‍റ് ല​ഭി​ക്കു​ന്ന​ത്.​ര​ണ്ടു വ​ർ​ഷ​മാ​യി അ​തും ല​ഭി​ക്കു​ന്നി​ല്ല. മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്കു സൗ​ജ​ന്യ റേ​ഷ​ൻ ല​ഭി​ച്ചി​രു​ന്നു.

ഇ​പ്പോ​ൾ പ​ണം കൊ​ടു​ത്താ​ണ് റേ​ഷ​ൻ വാ​ങ്ങു​ന്ന​ത്. സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെടെ 125 പേ​ർ​ക്കു റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​രു​ണ്ടെ​ങ്കി​ലും യാ​തൊ​രു വി​ധ ആ​നു​കൂ​ല്യ​വും ല​ഭി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണകാ​ല​ത്ത് 60 ഓ​ളം പേ​ർ​ക്കു ഗ്രാ​ന്‍റ് ഭി​ച്ചി​രു​ന്നെ​ന്നും മാ​നേ​ജിം​ഗ് ട്ര​സ്റ്റി മാ​ത്യു ആ​ൽ​ബി​ൻ പ​റ​ഞ്ഞു.

ആ​രോ​രു​മി​ല്ലാ​തെ മ​നോ​നി​ല തെ​റ്റി തെ​രു​വി​ൽ അ​ല​ഞ്ഞി​രു​ന്ന​വ​രെ സം​ര​ക്ഷി​ക്കാ​നാ​യി 1997 ജ​നു​വ​രി 30 നാ​ണ് ശാ​ന്തി​ഭ​വ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. 30,000 രൂ​പ ഒ​രുദി​വ​സ​ത്തെ ചെ​ല​വി​നാ​യി വേ​ണം. വൈ​ദ്യു​തി ചാ​ർ​ജ്, വെ​ള്ളം തു​ട​ങ്ങി​യ ചെ​ല​വ് വേ​റെ. ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും പാ​ച​ക​ക്കാ​രും ഉ​ൾ​പ്പ​ടെ 20 ഓ​ളം ജീ​വ​ന​ക്കാ​ർ നി​ല​വി​ലു​ണ്ട്.

പൊ​തുനി​ര​ത്തു​ക​ളി​ൽ നാ​ട്ടു​കാ​ർ​ക്കു ശ​ല്യ​മാ​യി അ​ല​യു​ന്ന​വ​രെ പ​ല​പ്പോ​ഴും പോ​ലി​സും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് ശാ​ന്തി​ഭ​വ​നി​ൽ എ​ത്തി​ക്കു​ന്ന​ത്. പ​ല​രും ഇതരസം​സ്ഥാ​ന​ക്കാ​രാ​ണ്. ഇ​വി​ട​ത്തെ പ​രി​ച​ര​ണ​ത്തി​ലൂ​ടെ രോ​ഗം ഭേ​ദ​മാ​യി നാ​ടു​ക​ളി​ലേ​ക്കു തി​രി​ച്ചുപോ​യ​വ​രും നി​ര​വ​ധി​യാ​ണ്.

കു​ട്ട​നാ​ട്ടി​ലെ കൃ​ഷി​നാ​ശ​വും ട്രോ​ളിം​ഗ് നി​രോ​ധ​നം മൂ​ല​മു​ണ്ടാ​യ ക​ടു​ത്ത വ​റു​തി​യും ചെ​റു​കി​ട ബി​സി​ന​സു​കാ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ സാ​മ്പ​ത്തി​ക പ്ര​ശ്ന​വും ശാ​ന്തി​ഭ​വ​ന്‍റെ വ​രു​മാ​ന​ത്തെ ബാ​ധി​ച്ചു. അ​ന്തേ​വാ​സി​ക​ളു​ടെ അ​ന്നം മു​ട​ങ്ങാ​തി​രി​ക്കാ​ൻ ശാ​ന്തി​ഭ​വ​ൻ അ​ധി​കൃ​ത​ർ തെ​രു​വി​ലേ​ക്കി​റ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ല്യാ​ണ വീ​ടു​ക​ളി​ലും ആ​ഘോ​ഷ വേ​ള​യി​ലും മി​ച്ചം വ​രു​ന്ന ഭ​ക്ഷ​ണം, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി, പ​ഴ​യ വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ത​രാ​ൻ സ​ന്മ​ന​സു​ള്ള​വ​ർ 9447403035 ന​മ്പ​രി​ൽ ബ​ന്ധ​പ്പെട​ണ​മെ​ന്ന് ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ പ​റ​യു​ന്നു.