മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, June 18, 2024 11:36 PM IST
അന്പ​ല​പ്പു​ഴ: എ​ച്ച് സ​ലാം എംഎ​ൽഎയു​ടെ "പൊ​ൻ​തി​ള​ക്കം" മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ​സൈ​ല​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ അ​വാ​ർ​ഡ് വി​ത​ര​ണം പ്ര​ശ​സ്ത മ​ജീ​ഷ്യ​നും മോ​ട്ടി​വേ​റ്റ​റു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

23-സ്കൂ​ളു​ക​ളി​ൽനി​ന്ന് എ​സ്എ​സ്എ​ൽസി, ​പ്ല​സ്ടു ​വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെയും സി​വി​ൽ സ​ർ​വീസി​ലും മെ​ഡി​സി​നി​ലും മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രു​മു​ൾ​പ്പ​ടെ 700 ഓ​ളം കു​ട്ടി​ക​ളെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്. നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച സ്കൂ​ളു​ക​ളെ​യും മു​തു​കാ​ട് ആ​ദ​രി​ച്ചു.

വ​ണ്ടാ​നം ഗ​വ. ടിഡി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​വാ​ർ​ഡ് വി​ത​ര​ണ സ​മ്മേ​ള​ന​ത്തി​ൽ എ​ച്ച് സ​ലാം എം​എ​ൽഎ ​അ​ധ്യ​ക്ഷ​നാ​യി. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അ​ങ്ക​ണ​വാ​ടി മു​ത​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു​വ​രെ മി​ക​ച്ച പ​രി​ഗ​ണ​ന​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ ന​ൽ​കു​ന്ന​തെ​ന്ന് എ​ച്ച് സ​ലാം പ​റ​ഞ്ഞു.

ക​ള​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ബ രാ​കേ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജി​ത സ​തീ​ശ​ൻ, എ​.എ​സ്. സു​ദ​ർ​ശ​ന​ൻ, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.എ​സ്. എം. ​ഹു​സൈ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഗീ​താ ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ബി വി​ദ്യാ​ന​ന്ദ​ൻ, അ​മ്പ​ല​പ്പു​ഴ എ​ഇഒ​ സു​മാദേ​വി, ​സൈ​ലം കോ​ട്ട​യം സെ​ന്‍റർ ഹെ​ഡ് കെ.എ​സ്. അ​ഭി​ലാ​ഷ്, അ​ക്കാ​ഡ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​ഷ്ണു സ​ന്തോ​ഷ്, റീ​ജ​ണ​ൽ മാ​നേ​ജ​ർ ബി. ​അ​രു​ൺ, ടീം ​ലീ​ഡ​ർ കെ.​ആ​ർ. മ​നു, പി.​കെ. ഉ​മാ​നാ​ഥ്, പു​ന്ന​പ്ര ജ്യോ​തി​കു​മാ​ർ, ബി. ​അ​ൻ​സാ​രി, എ. ഓമനക്കുട്ടൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്രസംഗിച്ചു.