പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നിയുമായി നി​ക്കോ​ൾ​സ​ൺ സ്കൂ​ൾ
Sunday, September 29, 2024 3:19 AM IST
തി​രു​വ​ല്ല: പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ നി​ക്കോ​ൾ​സ​ൺ സി​റി​യ​ൻ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ താ​ൽ​പ​ര്യ പ്ര​കാ​രം ആ​രം​ഭി​ച്ച ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി.

ഈ ​വ​ർ​ഷ​ത്തെ വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ അ​നു സോ​മ​ൻ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ചാ​പ്ലെ​യ്ൻ റ​വ.​പ്ര​കാ​ശ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഗീ​ത റ്റി. ​ജോ​ർ​ജ്, റ്റി​ജു എം. ​ജോ​ർ​ജ് , സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മെ​റി​ൻ മാ​ത്യു, കാ​ർ​ഷി​ക വി​ക​സ​ന സം​ഘം അം​ഗം ടോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.