മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​സ്മ​ര​ണ യാ​ത്ര ഇ​ന്ന്
Sunday, September 29, 2024 3:07 AM IST
റാ​ന്നി: മ​ല​ങ്ക​ര സു​റി​യാ​നി ക്നാ​നാ​യ സ​മു​ദാ​യ​ത്തെ 52 വ​ർ​ഷ​ക്കാ​ലം ന​യി​ച്ച കാ​ലം ചെ​യ്ത കി​ഴ​ക്കി​ന്‍റെ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ബ്ര​ഹാം മാ​ർ ക്ലി​മീ​സി​ന്‍റെ 22-ാമ​ത് ശ്രാ​ദ്ധ​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​തൃ​ദേ​വാ​ല​യ​മാ​യ റാ​ന്നി സെ​ന്‍റ് തോ​മ​സ് വ​ലി​യ​പ​ള്ളി​യി​ൽ നി​ന്നു ചി​ങ്ങ​വ​നം ദ​യ​റാ പ​ള്ളി​യി​ലെ ക​ബ​റി​ങ്ക​ലേ​ക്ക് അ​നു​സ്മ​ര​ണ​യാ​ത്ര ന​ട​ത്തും.

ധൂ​പ​പ്രാ​ർ​ഥ​ന​യ്ക്കും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​നും ശേ​ഷ​മാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. റാ​ന്നി വ​ലി​യ​പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കു​റി​യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കും. മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. അ​നു​സ്മ​ര​ണ യാ​ത്ര റാ​ന്നി​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും, പ​ള്ളി​ക​ളു​ടെ​യും പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ബ്ലോ​ക്ക് പ​ടി പേ​രൂ​ർ​ച്ചാ​ൽ, വ​ള്ളം​കു​ളം,


തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി വ​ഴി ചി​ങ്ങ​വ​നം സെ​ന്‍റ് ജോ​ൺ​സ് പു​ത്ത​ൻ പ​ള്ളി​യി​ൽ എ​ത്തി‌​യ​ശേ​ഷം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ഛായാ​ചി​ത്ര​വും വ​ഹി​ച്ചു​ള്ള ര​ഥ​ത്തി​നു പി​ന്നി​ൽ വി​ശ്വാ​സി​ക​ൾ അ​ണി​നി​ര​ന്ന് ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ളു​മാ​യി ദ​യ​റാ​പ​ള്ളി​യി​ലെ ക​ബ​റി​ങ്ക​ലേ​ക്ക് നീ​ങ്ങും.

ക്ലി​മീ​സ് അ​നു​സ്മ​ര​ണ യാ​ത്ര​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി കൂ​ടി​യ യോ​ഗം കു​റി​യാ​ക്കോ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നു​സ്മ​ര​ണ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഫാ. ​തോ​മ​സ് ഏ​ബ്ര​ഹാം ക​ട​പ്പ​ന​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ്മി​ജു ജേ​ക്ക​ബ് മ​റ്റ​യ്ക്കാ​ട്ട്, ട്ര​ഷ​റ​ർ എം. ​സി. ഏ​ബ്ര​ഹാം മു​രി​ക്കോ​ലി​പ്പു​ഴ, ര​ജീ​വ് താ​മ​ര​പ്പ​ള്ളി​ൽ, സ​ച്ചി​ൻ വ​യ​ലാ, അ​ഡ്വ. ലി​റ്റി ക​ല്ലം​പ​റ​മ്പി​ൽ, സാ​ബു ക​ണ്ണം​കു​ഴ​ത്ത്, ജി​ജി ക​രി​പ്പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.