മാ​ർ​ത്തോ​മ്മ​ൻ പൈ​തൃ​കം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം
Wednesday, July 3, 2024 10:58 PM IST
റാ​ന്നി: ഭാ​ര​ത​ത്തി​ൽ മാ​ർ​ത്തോ​മ്മ​ൻ പൈ​തൃ​കം എ​ന്തു വി​ല കൊ​ടു​ത്തും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ക്രി​സ്ത്യ​ൻ പ്ര​സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റാ​ന്നി​യി​ൽ ന​ട​ന്ന സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭാ​ര​ത മ​ണ്ണി​ൽ സു​വി​ശേ​ഷ​ത്തി​ന്‍റെ സ​ന്ദേ​ശം മു​ഴ​ക്കി​യ മാ​ർ​ത്തോ​മ്മ ശ്ലീ​ഹ​യി​ൽ​നി​ന്നു​ള്ള വി​ശ്വാ​സം ഏ​റ്റു​വാ​ങ്ങി​യ കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം വ​ലു​താ​ണെ​ന്നും സെ​മി​നാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

റ​വ. ടി.​സി. ഏ​ബ്ര​ഹാം കോ​ർ എ​പ്പി​സ്കോ​പ്പ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​ജി താ​ഴ​മ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് മാ​മ്മ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, തോ​മ​സ്കു​ട്ടി പു​ന്നൂ​സ്, റ​വ. എ.​എ​സ്. ബി​ജു, ഷാ​ജി തേ​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.