മല്ലപ്പള്ളി: മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മല്ലപ്പള്ളി മുരണി തടത്തിൽ കിഴക്കേതിൽ ഹരിത കുമാറിന്റെയും അനിത പണിക്കരുടെയും മകൻ വിഷ്ണു എച്ച്. നായരുടെ (29) മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞദിവസം കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ വസ്ത്രങ്ങൾ കോട്ടാങ്ങൽ അമ്പലക്കടവിൽനിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് മല്ലപ്പള്ളി പഞ്ചായത്ത് അംഗം പ്രകാശ് വടക്കേമുറിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ തിരിച്ചിലിൽ രാവിലെ എട്ടോടെ മൃതദേഹം കല്ലൂപ്പാറ സ്രാമ്പിക്കൽ കടവിൽനിന്നും കണ്ടെത്തുകയായിരുന്നു. കീഴ്വായ്പൂര് പോലീസിന്റെയും തിരുവല്ല ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തിരുവല്ല സ്വദേശിയായ സോമൻ മൃതദേഹം കരയ്ക്ക് എത്തിച്ചു. മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംസ്കാരം ഇന്ന്11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: വിശാഖ് എച്ച് .നായർ, അക്ഷയ എച്ച്. നായർ.