മ​ണി​പ്പൂ​രി​ൽ രാ​ഷ്‌ട്രപ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി
Tuesday, September 17, 2024 1:03 AM IST
കു​ണ്ട​റ: ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കാ​നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നും പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ മ​ണി​പ്പൂ​രി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

വം​ശീ​യ സം​ഘ​ർ​ഷ​ങ്ങ​ളാ​ൽ അ​ക്ര​മം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. മ​ണി​പ്പൂ​രി​ൽ ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വ​ത്തി​ന് നേ​രെ​യു​ള്ള വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ പൗ​ര​ന്മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.


ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ജീ​വ​നും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് ക​ട​മ​യു​ണ്ട്. സ​ത്യ​വും നീ​തി​യും നി​ല​നി​ർ​ത്താ​ൻ കൂ​ടു​ത​ൽ സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ക്കു​ക​യും അ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.