പെ​രി​ന്ത​ല്‍​മ​ണ്ണ: പ​തി​നാ​ലു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 47കാ​ര​ന് 70 വ​ര്‍​ഷം ക​ഠി​ന ത​ട​വും 1.30 ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കു​ന്ന​തി​നും കോ​ട​തി ശി​ക്ഷി​ച്ചു. ചെ​മ്പ്ര​ശേ​രി മ​ച്ചി​ങ്ങ​പ്പ​റ​മ്പ് നെ​ല്ലി​ശേ​രി തു​റ​ക്ക​ല്‍ ടി. ​മു​ര​ളീ​ധ​ര​നെ​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് വ​ര്‍​ഷ​വും മൂ​ന്ന് മാ​സ​വും അ​ധി​ക​ക​ഠി​ന ത​ട​വ​നു​ഭ​വി​ക്ക​ണം. കൊ​റോ​ണ കാ​ല​ത്ത് 14 കാ​ര​നെ വീ​ടി​ന​ടു​ത്തു​ള്ള മോ​ട്ടോ​ര്‍​പു​ര​യി​ല്‍ കൊ​ണ്ടു​പോ​യി കൈ​ക​ള്‍ കൂ​ട്ടി​ക്കെ​ട്ടി വാ​യി​ല്‍ തു​ണി​തി​രു​കി ന​ഗ്ന ഫോ​ട്ടോ​യെ​ടു​ക്കു​ക​യും ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു.

ഫോ​ട്ടോ​ക​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് കാ​ണി​ച്ചു​കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

2023 ജ​നു​വ​രി​വ​രെ പ​ല പ്രാ​വ​ശ്യം പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. പാ​ണ്ടി​ക്കാ​ട് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ​ത്ത് വ​കു​പ്പു​ക​ളി​ലാ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ശി​ക്ഷ​കാ​ലാ​വ​ധി ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി.

പി​ഴ​സം​ഖ്യ​യി​ല്‍ ഒ​രു ല​ക്ഷം രൂ​പ അ​തി​ജീ​വി​ത​ന് ന​ല്‍​കാ​നും വി​ക്ടിം കോ​മ്പ​ന്‍​സേ​ഷ​ന്‍ പ്ര​കാ​രം മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നും ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റാ​യി​രു​ന്ന കെ. ​റ​ഫീ​ഖ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സ​പ്ന പി. ​പ​ര​മേ​ശ്വ​ര​ത് ഹാ​ജ​രാ​യി. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.