‘കർഷകർക്ക് കൃഷി മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യം’
1478178
Monday, November 11, 2024 4:35 AM IST
തിരുവമ്പാടി: വന്യജീവി ആക്രമണവും കാർഷിക വിളകളുടെ വില തകർച്ചയും മൂലം കേരളത്തിലെ കർഷകർക്ക് കൃഷി മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് കർണാടക വൈദ്യുതി മന്ത്രി കെ.ജെ. ജോർജ്. പുന്നക്കൽ ബേബി പല്ലാട്ടിന്റെ വസതിയിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് കേരളം വിടുന്ന സാഹചര്യമാണുള്ളത്. കേരളത്തിൽ തൊഴിലില്ലായ്മ അനുദിനം വർധിക്കുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ആസൂത്രണമില്ലായ്മയാണ് യുവതി-യുവാക്കൾ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കും വേണ്ടി കുടിയേറ്റം നടത്താൻ ഇടയാക്കുന്നത്.
ഈ സ്ഥിതി തുടർന്നാൽ വൃദ്ധരുടെ രാജ്യമായി ഇന്ത്യ മാറി പോകുമെന്ന ആശങ്ക തിനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര സനൽ, ജോഷി സെബാസ്റ്റ്യൻ, ഹബീബ് തമ്പി, ബോസ് ജേക്കബ്, ജോബി ഇലന്തൂർ, മോഹൻലാൽ, ബിജു കണ്ണന്തറ, റോബർട്ട് നെല്ലിക്കത്തെരുവിൽ, മില്ലി മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.