തെരുവുനായ അക്രമം: പ്രതിഷേധ ജ്വാല നടത്തി
1478948
Thursday, November 14, 2024 5:31 AM IST
കോഴിക്കോട്: വിദേശ വനിതയെ തെരുവുനായ ആക്രമിച്ച സംഭവത്തില്‍ കോർപറേഷൻ ഭരണകുടം രാജ്യത്തിന് തന്നെ അപമാനമായി മാറിയെന്നാരോപിച്ച് ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫ്രീഡം സ്ക്വയറില്‍ പ്രതിഷേധ ജ്വാല സഘടിപ്പിച്ചു.
ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു ഉദ്ഘാടനം ചെയ്തു. തെരുവുനായകളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ ഷെൽട്ടർ തുറന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കോർപറേഷൻ അധികൃതര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം വൈസ് പ്രസിഡന്റ് എം. ജഗനാഥൻ അധ്യക്ഷതവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ് , ജനറൽ സെക്രട്ടറി എ.പി. പുരുഷോത്തമൻഎന്നിവർ പ്രസംഗിച്ചു.