സിഎച്ച് മേല്‍പാലത്തിനു താഴെ കച്ചവടം നടത്തിയവരുടെ പ്രശ്നത്തിനു പരിഹാരമാകുന്നു
1478949
Thursday, November 14, 2024 5:31 AM IST
കോഴിക്കോട്: സിഎച്ച് മേല്‍പാലത്തിനു താഴെ കച്ചവടം നടത്തിയ വ്യാപാരികള്‍ കുടില്‍കെട്ടി സമരത്തിലേക്കു കടന്ന സാഹചര്യത്തില്‍ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി തയാറാകുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും കോര്പറേഷന് അധികൃതരും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പുനരധിവാസ പദ്ധതി ഒരുങ്ങുന്നത്. പാലത്തിനടിയില്‍ അഴിച്ചെടുക്കാന്‍ ഉതകുന്നരീതിയിലുള്ള നിര്‍മാണം നടത്താനാണ് ആലോചന. പ
ുനരധിവാസവുമായി ബന്ധപ്പെട്ടു വ്യാപാരി നേതാക്കളും കോര്പറേഷന് ധനകാര്യ വിഭാഗവും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.നിലവില്‍ ഇവിടെ നിന്ന് അഴിച്ചെടുക്കുന്ന രീതിയില്‍ മുറികള്‍ നിര്‍മിക്കാന്‍ കോര്‍പറേഷനു കാലതാമസം നേരിടുമെന്നതിനാല്‍ വ്യാപാരികള്‍ തന്നെ മുതല്‍ മുടക്കി മുറികള്‍ നിര്‍മിക്കുന്നതും പരിഗണനയിലുണ്ട്.
പാര്‍ക്കിംഗ് സൗകര്യം നിലനിര്‍ത്തി ചെറിയ മുറികള്‍ നിര്‍മിച്ചാല്‍ ഇവിടെ ചെറുകിട കച്ചവടം നടത്തിയവര്‍ക്ക് അതേ രീതിയില്‍ തുടര്‍ന്നും കച്ചവടത്തിനു സൗകര്യമാകുമെന്നാണു വ്യാപാരികളുടെ നിലപാട്. മേല്‍പാലം അറ്റകുറ്റപ്പണിക്കായി പാലത്തിനടിയിലെ 63 കടമുറികളാണ് കോര്പറേഷന് ഒഴിപ്പിച്ചിരുന്നത്. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും വ്യാപാരികളുടെ പുനരധിവാസം നടന്നില്ല.63 കടമുറികളില്‍ അഞ്ചെണ്ണം ഒരു സൊസൈറ്റിയുടേതാണ്.
ഇവര്‍ മറ്റു കെട്ടിടത്തിലേക്കു മാറി. 40 ശതമാനത്തോളം വ്യാപാരികള്‍ മറ്റിടങ്ങളില്‍ വ്യാപാരം തുടങ്ങി. പുനരധിവസിപ്പിക്കാന്‍ ശേഷിക്കുന്ന 30 ഓളം പേര് മാത്ര മാണ് സമരവുമായും കോടതി നടപടികളുമായി മുന്നിലുള്ളത്.