സായാഹ്ന ധർണ സംഘടിപ്പിച്ചു
1478183
Monday, November 11, 2024 4:35 AM IST
താമരശേരി: കൊടുവള്ളി എംഎൽഎയുടെ അവഗണനക്കെതിരേയും യുഡിഎഫ് ഭരിക്കുന്ന തദ്ദേശഭരണ സമിതികളുടെ നിഷ്ക്രിയത്വത്തിനെതിരേയും നാഷണൽ ലീഗ് കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ സമര ജ്വാലയ്ക്ക് കട്ടിപ്പാറയിൽ സായാഹ്ന ധർണയോടെ തുടക്കമായി. ധർണ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി ഒ.പി.ഐ. കോയ ഉദ്ഘാടനം ചെയ്തു.
എംഎൽഎയും പഞ്ചായത്ത് ഭരണസമിതിയും ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും വന്യമൃഗങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. റഷീദ് മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ലീഗ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. നിതീഷ് കല്ലുള്ളതോട്, ഇ.സി. മുഹമ്മദ്, പി.സി. തോമസ്, വഹാബ് മണ്ണിൽക്കടവ്, എ.കെ. കുഞ്ഞിമരക്കാർ, സി.പി. നിസാർ, കെ.വി. സെബാസ്റ്റ്യൻ, അസീസ് തേവർമല, എൻ.സി. അസീസ് എന്നിവർ പ്രസംഗിച്ചു.