മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം
1478669
Wednesday, November 13, 2024 4:52 AM IST
കോഴിക്കോട്: വേനപ്പാറ കത്തോലിക്കാ കോൺഗ്രസ് മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. നിയമം ഭേദഗതിയിൽ ഒതുങ്ങാതെ ബോർഡ് റദ്ദ് ചെയ്യുകയാണ് വേണ്ടതെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഐക്യദാർഢ്യ പ്രതിജ്ഞ എടുത്തു. പ്രസ്തുത യോഗത്തിൽ ഇടവക വികാരി ഫാ. സജി മങ്കര, എകെസിസി പ്രസിഡന്റ് ബാബുമേക്കാട്ട് എന്നിവർ പ്രസംഗിച്ചു. ബോധവത്കരണ ക്ലാസ് അഡ്വ. ആന്റണി കല്ലാനിയിൽ നടത്തി. സിബി പൊട്ടം പ്ലാക്കൽ, ജയ്സൻ കല്ലിടുക്കിൽ, ഷിജോ തയ്യിൽ എന്നിവർ നേതൃത്വം നൽകി.
കോഴിക്കോട്: കത്തോലിക്ക കോണ്‍ഗ്രസ് മുക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുനമ്പം ഐക്യദാര്‍ഢ്യ ദിനാചരണം നടത്തി. പള്ളിയങ്കണത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഫാ. ജോണ്‍ ഒറവുങ്കര ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് അംഗം എം.ജി. തങ്കച്ചന് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി രാജന് വര്‍ഗീസ്, ട്രഷറര്‍ ലോവല്‍ പള്ളിത്താഴത്ത് എന്നിവര്‍ പ്രസംഗിച്ചു. വഖഫ് ബോര്‍ഡിന്റെ അന്യായമായ അവകാശങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ പാടില്ലെന്നും ശാശ്വതമായ പരിഹാരം ഉണ്ടാകേണ്ടതാണെന്നും യോഗം വിലയിരുത്തി.