തിമിരിപ്പാലം പണി മന്ദഗതിയിൽ; പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റും സംഘവും തടഞ്ഞു
1478945
Thursday, November 14, 2024 5:31 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂരിൽ എട്ടുകോടി രൂപ വകയിരുത്തി കുറ്റ്യാടി പുഴയ്ക്ക് കുറുകെ നിർമിക്കുന്ന തിമിരിപ്പാലത്തിന്റെ പ്രവൃത്തി മന്ദഗതിയിലെന്ന് പരാതി. കരാറുകാരന്റെ അനാസ്ഥയാണ് ഇതിനു കാരണമെന്ന് ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ നിർമാണ സ്ഥലം സന്ദർശിച്ചു. കാര്യങ്ങൾ വിലയിരുത്തിയ ശേഷം പാലത്തിന്റെ പണി അവർ തടഞ്ഞു. രണ്ട് വർഷത്തിനടുത്തായ പണികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുവാനുള്ള നടപടി കോൺട്രാക്ടർ സ്വീകരിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശശി, മെമ്പർമാരായ കെ.എ. ജോസു കുട്ടി, എം.എം. പ്രദീപൻ, ബിന്ദു സജി എന്നിവർ പ്രസിഡന്റിന് ഒപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു.