പ​ണം​വ​ച്ച് ചീ​ട്ടു​ക​ളി, ഒ​രാ​ള്‍ പി​ടി​യി​ല്‍
Thursday, September 19, 2024 4:16 AM IST
എ​ല​ത്തൂ​ർ: പ​ണം​വ​ച്ച് ചീ​ട്ടു​ക​ളി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ളെ എ​ല​ത്തൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ചെ​ട്ടി​കു​ളം പെ​രു​ന്തു​രു​ത്തി പാ​ല​ത്തി​നു സ​മീ​പം വ​ച്ച് ചീ​ട്ടു ക​ളി​ച്ച എ​ല​ത്തൂ​ർ സ്വ​ദേ​ശി ഷ​മീ​ർ (50) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നും ചീ​ട്ടു ക​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച പ​ണം പി​ടി​കൂ​ടി.

എ​സ്എ​ച്ച്ഒ ശം​ഭു​നാ​ഥി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്.​ഐ സ​ജീ​വ​ൻ, സി​പി​ഒ​മാ​രാ​യ ശ്രീ​കു​മാ​ർ, ഷി​മി​ൻ, നൈ​ജീ​ഷ്, അ​തു​ൽ എ​ന്നി​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.


പി​ടി​യി​ലാ​യ പ്ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​മ്പും വ​ലി​യ തു​ക വെ​ച്ചു​ള്ള ചീ​ട്ടു​ക​ളി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.