വി​ജ്ഞാ​പ​നം തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ നി​ർ​ബ​ന്ധി​ത കു​ടി​യി​റ​ക്ക​ലി​ന് കാ​ര​ണ​മാ​കും: ഫാ. ​ഡൊ​മി​നി​ക്
Thursday, September 19, 2024 4:31 AM IST
ചെ​മ്പ​നോ​ട: ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ വെ​ള്ളം ചേ​ർ​ത്ത് ജ​നി​ച്ചു വ​ള​ർ​ന്ന നാ​ടും വീ​ടും ഉ​പേ​ക്ഷി​ച്ച് പെ​രു​വ​ഴി​യി​ൽ ഇ​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് മ​ല​യോ​ര ജ​ന​ത​യെ എ​ത്തി​ക്കു​ന്ന ന​യം സ​ർ​ക്കാ​രു​ക​ൾ തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​മ്പ​നോ​ട ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു.

സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡൊ​മി​നി​ക് മു​ട്ട​ത്തു കു​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം യ​ഥാ​വി​ധം തി​രു​ത്ത​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ നി​ർ​ബ​ന്ധി​ത കു​ടി​യി​റ​ക്ക​ൽ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഷാ​ജു വി​ല​ങ്ങു​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


മാ​ത്യു പേ​ഴ്ത്തി​ങ്ക​ൽ, ജോ​ബി ഇ​ല​ന്തൂ​ർ, ലൗ​ലി​ച്ച​ൻ ചു​വ​പ്പു​ങ്ക​ൽ, ജോ​സ് കി​ഴ​ക്ക​ര​ക്കാ​ട്ട്, ജോ​യി കു​ന്ന​ക്കാ​ട്ട്, സ​ണ്ണി വാ​ത​ല്ലൂ​ർ കാ​ലാ​യി​ൽ, ബാ​ബു കാ​ഞ്ഞി​ര​ക്കാ​ട്ട് തൊ​ട്ടി​യി​ൽ, ടോ​മി ചേം​ങ്കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.