ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ച​വി​ട്ടി​മെ​തി​ക്കു​ന്നു: കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍
Thursday, September 19, 2024 4:36 AM IST
കോ​ഴി​ക്കോ​ട്: പി​ണ​റാ​യി വി​ജ​യ​ന്‍ ന​യി​ക്കു​ന്ന ഇ​ട​ത് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ച​വി​ട്ടി​മെ​തി​ച്ച് മു​ന്നോ​ട്ട് പോ​വു​ക​യാ​ണ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍. കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ​ത്തി​ലെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കു​ക​യോ പ​ന്ത്ര​ണ്ടാം ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ക​യോ ചെ​യ്യാ​തെ അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ച​വി​ട്ടി​മെ​തി​ക്കു​ക​യാ​ണ്. ജീ​വാ​ന​ന്ദം പ​ദ്ധ​തി​ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ത​ട​ഞ്ഞ് വെ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്. ആ​ശ്രി​ത നി​യ​മ​നം അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്കം ന​ട​ത്തു​ന്നു. മെ​ഡി​സെ​പ്പ് പ​ദ്ധ​തി പൂ​ര്‍​ണ​മാ​യും താ​ളം തെ​റ്റി, 22 ശ​ത​മാ​നം ഡി​എ കു​ടി​ശി​ക ന​ല്‍​കാ​തെ ജീ​വ​ന​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ദീ​പ​ന്‍ അ​ധ്യ​ക്ഷ​നാ​യി. കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍, എ​ന്‍​എ​സ്‌​യു ദേ​ശീ​യ സെ​ക്ര​ട്ട​റി കെ.​എം. അ​ഭി​ജി​ത്ത്, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി. സൂ​ര​ജ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ച​വ​റ ജ​യ​കു​മാ​റും സം​ഘ​ട​നാ ച​ര്‍​ച്ച ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എം. ജാ​ഫ​ര്‍ ഖാ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും അ​നു​മോ​ദ​ന​വും മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി.​എ​സ്. ഉ​മാ​ശ​ങ്ക​ര്‍, കെ.​കെ. രാ​ജേ​ഷ് ഖ​ന്ന, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​പി. ഷ​നി​ജ്, ബി​നു കോ​റോ​ത്ത്, എം. ​ഷി​ബു, സി​ജു കെ. ​നാ​യ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി, വി.​പി. ര​ജീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.