പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ളി​ൽ പു​സ്ത​കോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Monday, July 8, 2024 4:58 AM IST
മു​ക്കം: വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ളി​ൽ പു​സ്ത​കോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. "ചാ​യ കു​ടി​ക്കൂ, പു​സ്ത​കം പ​രി​ച​യ​പ്പെ​ടൂ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ പു​സ്ത​കോ​ത്സ​വ​ത്തി​നെ​ത്തി​യ മു​ഴു​വ​നാ​ളു​ക​ൾ​ക്കും ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളും ന​ൽ​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ പ്ര​സാ​ധ​ക​രു​ടെ പു​സ്ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ത്തി​ച്ച് മൂ​ന്ന് കൗ​ണ്ട​റു​ക​ളി​ലാ​യി ന​ട​ന്ന പു​സ്ത​കോ​ത്സ​വ​ത്തി​ൽ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ വി​റ്റ​ഴി​ച്ചു.കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.


പി​ടി​എ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ പാ​ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബാ​ബു പൊ​ലു​കു​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഴു​ത്തു​കാ​ര​ൻ ജ​ലീ​ൽ പ​ര​വ​രി മു​ഖ്യാ​തി​ഥി​യാ​യി.