"ഹ​രി​ത ഭ​വ​നം' പ​ദ്ധ​തി​യു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പും പ്ര​ഫ. ശോ​ഭീ​ന്ദ്ര​ൻ ഫൗ​ണ്ടേ​ഷ​നും
Monday, July 8, 2024 4:58 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും പ്ര​ഫ. ശോ​ഭീ​ന്ദ്ര​ൻ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് "ഹ​രി​ത ഭ​വ​നം' പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളും മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വീ​ടു​ക​ളും മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ളി​ലും വീ​ടു​ക​ളി​ലും മൂ​ന്നു​ത​രം പെ​ട്ടി​ക​ൾ സ്ഥാ​പി​ക്കും.

ഒ​ന്നി​ൽ പ്ലാ​സ്റ്റി​ക്, ര​ണ്ടാ​മ​ത്തേ​തി​ൽ ചെ​രി​പ്പ്, ബാ​ഗ്, തെ​ർ​മോ​ക്കോ​ൾ, മൂ​ന്നാ​മ​ത്തേ​തി​ൽ ചി​ല്ലു​ക​ൾ എ​ന്നി​വ ശേ​ഖ​രി​ച്ച് നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ ഹ​രി​ത ക​ർ​മ​സേ​ന​ക്ക് കൈ​മാ​റും. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി കോ​ഴി​ക്കോ​ട്, താ​മ​ര​ശേ​രി, വ​ട​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും 17 ഉ​പ​ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കും.

പ​രി​ശീ​ല​നം നേ​ടി​യ അ​ധ്യാ​പ​ക​ർ മ​റ്റ് അ​ധ്യാ​പ​ക​ർ​ക്കും അ​വ​രി​ലൂ​ടെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കും. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ലാ​പ്പ​റ​മ്പ് ലി​റ്റി​ൽ കിം​ഗ്സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ദേ​വി​ക ദീ​പ​ക് നി​ർ​വ​ഹി​ച്ചു.


ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ത​ന്നെ ത​ന്‍റെ വീ​ട് ഹ​രി​ത​ഭ​വ​ന​മാ​ക്കി​യ ആ​ളാ​ണ് ദേ​വി​ക. പ്ര​ഫ. ശോ​ഭീ​ന്ദ്ര​ൻ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ മ​നോ​ജ് മ​ണി​യൂ​ർ മു​ഖ്യാ​തി​ഥി​യാ​യി. ബാ​ബു പ​റ​മ്പ​ത്ത് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ദേ​ശീ​യ ക​ർ​ഷ​ക പു​ര​സ്കാ​ര ജേ​താ​വ് കെ.​ബി.​ആ​ർ. ക​ണ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൗ​ണ്ടേ​ഷ​ൻ ട്ര​ഷ​റ​ർ എം. ​ഷെ​ഫീ​ക്ക്, മോ​ഡ​ൽ ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക കെ.​വി. മൃ​ദു​ല, വി.​കെ. വി​കാ​സ്, ഉ​പ​ജി​ല്ല കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സി.​എം.​സി. ബി​ന്ദു, വി.​പി. ഹ​സീ​ന, പി. ​ജി​നി​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.