ഹ​രി​ത ക​ർ​മ​സേ​ന​ക്ക് ആ​ദ​രം: സ​ഹ​ക​ര​ണ ദി​നാ​ഘോ​ഷം വേ​റി​ട്ട​താ​യി
Monday, July 8, 2024 4:58 AM IST
മു​ക്കം: നാ​ട് വൃ​ത്തി​യാ​ക്കി നാ​ടി​ന്‍റെ സൗ​ന്ദ​ര്യ​വും നാ​ട്ടു​കാ​രു​ടെ ആ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ന് മാ​തൃ​കാ​പ​ര​മാ​യി സേ​വ​നം നി​ർ​വ​ഹി​ക്കു​ന്ന ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു​കൊ​ണ്ട് കാ​ര​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് ന​ട​ത്തി​യ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ദി​നാ​ഘോ​ഷം മാ​തൃ​ക​യാ​യി.

മു​ക്കം മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​യും കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 98 ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളാ​യ വ​നി​ത​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് ഡ​യ​റ​ക്ട​ർ എ.​പി. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​റി​യം കു​ട്ടി​ഹ​സ​ൻ, റോ​ട്ട​റി ക്ല​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. അ​നി​ൽ കു​മാ​ർ, മു​ക്കം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​രു​ണ അ​നി​ൽ​കു​മാ​ർ, ഡോ. ​സി.​ജെ. തി​ല​ക്, ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ ദീ​പ ഷാ​ജു, റോ​സ​മ്മ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.