ഷാ​ഫി പ​റ​മ്പി​ൽ എം​പി​യു​ടെ ഓ​ഫീ​സ് വ​ട​ക​ര​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Monday, July 8, 2024 4:58 AM IST
വ​ട​ക​ര: പാ​ർ​ല​മെ​ന്‍റ് അം​ഗം ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ ഓ​ഫീ​സ് വ​ട​ക​ര പു​തി​യ സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മു​ൻ കേ​ന്ദ്ര​മ​ന്ത്രി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഓ​ഫീ​സി​ൽ വ​രാ​തെ ത​ന്നെ പ​രാ​തി പ​രി​ഹ​രി​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​രാ​തി​ക​ൾ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ കെ.​കെ. ര​മ എം​എ​ൽ​എ, യു​ഡി​എ​ഫ്, ആ​ർ​എം​പി നേ​താ​ക്ക​ളാ​യ പാ​റ​ക്ക​ൽ അ​ബ്ദു​ല്ല, കെ. ​പ്ര​വീ​ൺ​കു​മാ​ർ, എ​ൻ. വേ​ണു, അ​ഡ്വ. ഐ. ​മൂ​സ, അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ൽ, കെ. ​ബാ​ല​നാ​രാ​യ​ണ​ൻ, പ്ര​ദീ​പ് ചോ​മ്പാ​ല, ഒ.​കെ. കു​ഞ്ഞ​ബ്ദു​ള്ള, സു​നി​ൽ മ​ട​പ്പ​ള്ളി, കാ​വി​ൽ രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.