കൂ​വ​പ്പൊ​യി​ലി​ൽ മ​ൺ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു വീ​ടി​നു നാ​ശ​ന​ഷ്ടം
Monday, July 8, 2024 4:58 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ക​ന​ത്ത മ​ഴ​യി​ൽ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 15ൽ ​പെ​ട്ട കൂ​വ​പ്പൊ​യി​ലി​ലെ പി​ണ്ഡ​പ്പാ​റ സ​രോ​ജി​നി​യു​ടെ ഇ​രു​നി​ല വീ​ടി​നു പി​ന്നി​ലെ മ​ൺ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. വ​ള​രെ ഉ​യ​ര​ത്തി​ൽ നി​ന്നാ​ണു മ​ൺ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ​ത്.

വീ​ടി​ന്‍റെ പി​ൻ ഭാ​ഗ​ത്തി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ, വാ​ർ​ഡ് അം​ഗം വി​നി​ഷ ദി​നേ​ശ​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്ക​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.