കൊയിലാണ്ടി: ദേശീയപാതയില്‍ തിരുവങ്ങൂരില്‍ അപകട പരമ്പര. ഇന്നലെ രാവിലെയാണ് മൂന്ന് അപകടങ്ങള്‍ ഉണ്ടായത്. ഇതോടെ ഗതാഗതം സ്തംഭിച്ചു. പുതിയ ദേശീയ പാതയില്‍ ചരക്കുലോറി റോഡരികിലെ ചെളിയില്‍ താഴ്ന്നതിനെ തുടര്‍ന്ന് ഗതാഗത തടസമുണ്ടായി. തിരുവങ്ങൂര്‍ ടൗണിന് തെക്ക് ഭാഗത്താണ് സംഭവം.
ചെളിയില്‍ ലോറിയുടെ ഒരു ഭാഗം താഴ്ന്നു പോവുകയായിരുന്നു. തിരുവങ്ങൂര്‍ വടക്ക് ഭാഗത്ത് ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഡിവൈഡറില്‍ ഇടിച്ച് കാര്‍ തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അണ്ടി കമ്പനിക്ക് സമീപം സര്‍വീസ് റോഡില്‍ ടോറസ് ലോറിയുടെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ഗതാഗത തടസം രൂക്ഷമായി.