സു​ബ്ര​തോ ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
Friday, June 28, 2024 5:30 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന പേ​രാ​മ്പ്ര സ​ബ്ജി​ല്ല സു​ബ്ര​തോ ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ന​ടു​വ​ണ്ണൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ക​യാ​ട് ജേ​താ​ക്ക​ളാ​യി.

ഫൈ​ന​ലി​ൽ ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​നെ ടൈ​ബ്രേ​ക്ക​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വാ​ക​യാ​ട് സ്കൂ​ൾ ജേ​താ​ക്ക​ളാ​യ​ത്. ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജി​നോ ചു​ണ്ട​യി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ഴി​ക്കോ​ട് റ​വ​ന്യു ജി​ല്ലാ സെ​ക്ര​ട്ട​റി ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് റ​വ​ന്യു ജി​ല്ലാ ഐ.​ടി. കോ​ഡി​നേ​റ്റ​ർ യു.​എ​സ്. ര​തീ​ഷ്, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ജി ജോ​സ​ഫ്,ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ കാ​യി​ക അ​ധ്യാ​പ​ക​ൻ നോ​ബി​ൾ കു​രി​യാ​ക്കോ​സ്, കെ. ​ല​ത്തീ​ഫ് ,ദി​ലീ​പ് മാ​ത്യൂ​സ്, മ​നു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.