നി​റ​മി​ല്ലാ​ത്ത ബേ​ക്ക​റി ഉ​ത്പന്ന​ങ്ങ​ള്‍​ക്കാ​യി ഒ​രി​ടം ഒ​രു​ക്കി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്
Wednesday, June 26, 2024 5:25 AM IST
കോ​ഴി​ക്കോ​ട്: "നി​റ​മ​ല്ല രു​ചി, സേ ​നോ ടു ​സി​ന്ത​റ്റിക് ഫു​ഡ് ക​ള​ര്‍' കാന്പ​യി​ന്‍റെ ഭാ​ഗ​മാ​യി നി​റ​മി​ല്ലാ​ത്ത ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കാ​യി ഒ​രി​ടം ഒ​രു​ക്കാ​ന്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് രം​ഗ​ത്ത്. മി​ഠാ​യിത്തെ​രു​വി​ലെ ശ​ങ്ക​ര​ന്‍ ബേ​ക്ക​റി​യി​ല്‍ പ​രി​പാ​ടി​യു​ടെ ലോ​ഗോ പ​തി​ച്ച് മേ​യ​ര്‍ പദ്ധതി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല​യി​ലെ ബേ​ക്ക​റി ഉ​ത്പാദ​ക​രു​ടെ​യും വി​ൽപ്പ​ന​ക്കാ​രു​ടെ​യും സം​ഘ​ട​ന​യാ​യ ബേ​ക്‌​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പദ്ധതി ന​ട​പ്പാക്കു​ന്ന​ത്. പ​ദ്ധ​തി​യ​നു​സ​രി​ച്ച് ബേ​ക്ക​റി​ക​ളി​ല്‍ നി​റ​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ ഒ​രി​ടം ഒ​രു​ക്കും. ഉ​ത്പാ​ദ​ക​ര്‍ നി​യ​മ വി​രു​ദ്ധ​മാ​യാ​യി നി​റ​ങ്ങ​ള്‍ ചേ​ര്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​റ​മി​ല്ലാ​ത്ത ഉത്പന്ന​ങ്ങ​ളോ​ട് താത്പര്യം ഉ​ണ്ടാ​ക്കു​ക​യു​മാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ കൂ​ടു​ത​ല്‍ മേ​ഖ​ല​കളിലേ​ക്ക് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും. ഫു​ഡ് സേ​ഫ്റ്റി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ എ​സ്.​ അ​ജി, അ​സി. ക​മ്മീഷ​ണ​ര്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.