ക​ര​ള്‍ മാ​റ്റി​വ​യ്ക്കാ​ന്‍ കാ​രു​ണ്യ യാ​ത്ര
Friday, June 21, 2024 5:32 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ പ​ഞ്ചാ​യ​ത്ത് വ​ള്ളി​ക്കു​ന്ന് പെ​ര​ള​ശേ​രി രാ​ഗേ​ഷി​ന്‍റെ മ​ക​ൻ അ​ർ​ജി​ത്തി​ന്‍റെ ക​ര​ൾ മാ​റ്റി​വ​യ്ക്കു​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്ക് വേ​ണ്ടി പ​ന്തീ​രാ​ങ്കാ​വ് മേ​ഖ​ല ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കാ​രു​ണ്യ യാ​ത്ര കോ​ഴി​ക്കോ​ട് ആ​ർ​ടി​ഒ പി.​ആ​ർ. സു​മേ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

കാ​രു​ണ്യ യാ​ത്ര​യി​ൽ 40 ഓ​ളം സ്വ​കാ​ര്യ ബ​സു​ക​ൾ പ​ങ്കെ​ടു​ത്തു. അ​ർ​ജി​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്ക് ഏ​ക​ദേ​ശം 60 ല​ക്ഷം ചെ​ല​വ് വ​രും.

പ​രി​പാ​ടി​യി​ൽ ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രു​മ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി പു​ത്ത​ല​ത്ത്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​നേ​ശ് പെ​രു​മ​ണ്ണ, പ​ഞ്ചാ​യ​ത്ത് അം​ഗം ര​മ്യ ത​ട്ടാ​രി​ൽ, അ​സൈ​നാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.