സം​സ്ഥാ​ന ഓ​ഫ്റോ​ഡ് ചാം​പ്യ​ന്‍​ഷി​പ്പി​ന് കോ​ട​ഞ്ചേ​രി​യി​ല്‍ സ​മാ​പ​നം
Tuesday, June 25, 2024 7:10 AM IST
കോ​ട​ഞ്ചേ​രി: വൈ​റ്റ് വാ​ട്ട​ര്‍ ക​യാ​ക്കിം​ഗ് മ​ത്സ​ര​മാ​യ മ​ല​ബാ​ര്‍ റി​വ​ര്‍ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ട​ഞ്ചേ​രി തു​ഷാ​ര​ഗി​രി അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്നു വ​ന്ന സം​സ്ഥാ​ന ഓ​ഫ് റോ​ഡ് ചാം​പ്യ​ന്‍​ഷി​പ്പി​ന് ആ​വേ​ശോ​ജ്വ​ല സ​മാ​പ​നം. ര​ണ്ടാം​ദി​നം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി വി​ത​ര​ണം ചെ​യ്തു.

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം സൊ​സൈ​റ്റി സി​ഇ​ഒ ബി​നു കു​ര്യാ​ക്കോ​സ്, പോ​ള്‍​സ​ണ്‍ അ​റ​യ്ക്ക​ല്‍, ഷെ​ല്ലി കു​ന്നേ​ല്‍, റോ​ഷ​ന്‍ കൈ​ന​ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ര​ണ്ടാം​ദി​നം ന​ട​ന്ന ഡീ​സ​ല്‍ ക്ലാ​സ് വി​ഭാ​ഗ​ത്തി​ല്‍ വി​ധു​ന്‍, ര​ഞ്ജി​ത്ത് സ​ഖ്യം ഒ​ന്നാം സ്ഥാ​ന​വും മെ​ഹ​ബൂ​ബ്, ഷാ​ഫി സ​ഖ്യം ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഓ​പ്പ​ണ്‍ ക്ലാ​സ് വി​ഭാ​ഗ​ത്തി​ല്‍ വി​ധു​ന്‍ ര​ഞ്ജി​ത്ത് സ​ഖ്യം ഒ​ന്നാം സ്ഥാ​ന​വും ഹാ​ഷിം, അ​ഫ്നാ​സ് സ​ഖ്യം ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ജൂ​ലൈ അ​ഞ്ച് മു​ത​ല്‍ ഏ​ഴു​വ​രെ ഓ​ഫ് റോ​ഡ് നാ​ഷ​ണ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് കോ​ട​ഞ്ചേ​രി​യി​ലെ തു​ഷാ​ര​ഗി​രി അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ ന​ട​ത്തും.