ജ്വ​ല്ല​റി നി​ർ​മാ​ണ ക​ട​യി​ലെ ക​വ​ർ​ച്ച: പ്ര​തി പി​ടി​യി​ൽ
Thursday, June 20, 2024 5:22 AM IST
താ​മ​ര​ശേ​രി: ജ്വ​ല്ല​റി നി​ർ​മാ​ണ ക​ട​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. കാ​രാ​ടി​യി​ലെ സി​യാ ഗോ​ൾ​ഡ് വ​ർ​ക്സ് ആ​ഭ​ര​ണ നി​ർ​മാ​ണ ക​ട​യി​ൽ നി​ന്നു അ​ര​കി​ലോ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത ബാ​ലു​ശേ​രി അ​വി​ട​ന​ല്ലൂ​ർ താ​ന്നി​കോ​ത്ത് മീ​ത്ത​ൽ സ​തീ​ശ​നെ (37)യാ​ണ് ഇ​ന്ന​ലെ രാ​ത്രി റൂ​റ​ൽ എ​സ്പി​യു​ടെ കീ​ഴി​ലു​ള്ള പ്ര​ത്യേ​ക സം​ഘം താ​മ​ര​ശേ​രി ചു​ങ്ക​ത്ത് നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജൂ​ൺ നാ​ലി​നു രാ​ത്രി​യാ​ണ് താ​മ​ര​ശേ​രി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള സി​യാ ഗോ​ൾ​ഡ് വ​ർ​ക്‌​സി​ന്‍റെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് പ്ര​തി അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച അ​ര​കി​ലോ​യോ​ളം വ​രു​ന്ന വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.